• HOME
 • »
 • NEWS
 • »
 • crime
 • »
 • പീഡനക്കേസ്: കഥ മെനയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പീഡനക്കേസ്: കഥ മെനയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൃത്രിമമായി ചമച്ച പീഡനക്കേസുകളിൽ തെറ്റായി ഉൾപ്പെടുന്നയാളാണ് യഥാർഥ ഇരയെന്ന് ഹൈക്കോടതി

ഹൈക്കോടതി

ഹൈക്കോടതി

 • Last Updated :
 • Share this:
  കൊച്ചി: വ്യാജ പീഡനക്കേസുകൾക്കെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. കേസുകൾ ബലപ്പെടുത്തുന്നതിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും ചേർന്ന് കഥ മെനയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം അയർക്കുന്നം സ്വദേശി എൻ.ആർ രാംലാൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

  കൃത്രിമമായി ചമച്ച പീഡനക്കേസുകളിൽ തെറ്റായി ഉൾപ്പെടുന്നയാളാണ് യഥാർഥ ഇരയെന്ന് ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും കോടതികളും മനസിലാക്കണം. രാംലാലിനെതിരായ കേസിൽ കുട്ടിയുടെ ആദ്യ മൊഴിയിൽനിന്ന് വിവരങ്ങൾ കൂട്ടിച്ചേർത്താണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കേസ് നിലനിൽക്കില്ലെന്ന അവസ്ഥ വന്നപ്പോൾ ബലപ്പെടുത്താൻ വേണ്ടിയാണ് പ്രോസിക്യൂട്ടർ കഥ മെനഞ്ഞതെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകൾ കോടതികൾക്കും പ്രോസിക്യൂഷൻ ഏജൻസികൾക്കും വലിയ അലോസരം ഉണ്ടാക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

  ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സത്യം ഏറ്റു പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോടതി പറഞ്ഞു. പൊലീസ് ഓഫീസർ പഠിപ്പിച്ചതുപോലെയാണ് പറഞ്ഞതെന്ന് പെൺകുട്ടി മജിസ്ട്രേറ്റ് വെളിപ്പെടുത്തിയിരുന്നു. 2008ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള കേസിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. സ്കൂളിൽനിന്ന് വീട്ടിലേക്ക് വരാറുള്ള വാനിലെ ഓപ്പറേറ്ററായ പ്രതി തോൾകൊണ്ട് പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിയെന്ന പ്രഥമവിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

  പോക്സോ കേസ് നിലനിൽക്കില്ലെന്ന് ഹർജിക്കാരൻ വാദിച്ചതോടെയാണ് കേസ് ബലപ്പെടുത്താനായി അന്തിമറിപ്പോർട്ടിൽ കഥ മെനഞ്ഞ് അവതരിപ്പിച്ചത്. ദേഹത്ത് ചാരിയെന്നും വയറ്റിൽ പിടിക്കുന്നതായി തോന്നിയെന്നും പെൺകുട്ടി പറഞ്ഞതായി കൂട്ടിച്ചേർക്കുകയായിരുന്നു. ആദ്യം മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലാണ് ഇത് ഉണ്ടായിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പഠിപ്പിച്ചതുപോലെയാണ് ഈ മൊഴി നൽകിയതെന്ന് പെൺകുട്ടി പിന്നീട് പറയുകയായിരുന്നു.

  പോക്സോ കേസ് ദുരുപയോഗം അതിന്‍റെ ലക്ഷ്യത്തെ തോൽപിക്കുമെന്ന് ഡോ. സി.ജെ ജോൺ

  പോക്സോ കേസ് ദുരുപയോഗം അതിന്‍റെ ലക്ഷ്യത്തെ തോൽപിക്കുമെന്ന് പ്രശസ്ത മനശാസ്തജ്ഞനായ ഡോ. സി.ജെ ജോൺ പറഞ്ഞു. കെ.ജി വിദ്യാർഥിനിയെ വാൻ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് ഉണ്ടായതു 2015 ലാണ്. വിധി വന്നത് കഴിഞ്ഞ ദിവസം. പത്രങ്ങളിൽ അന്ന് കുറ്റാരോപിതന്റെ പടമടക്കം വന്നു. പക്ഷെ അയാൾ മോശമായി എന്തെങ്കിലും ചെയ്തതായി ജഡ്ജിയോട് കുട്ടി സാക്ഷ്യപ്പെടുത്തിയില്ല. വാൻ ഡ്രൈവർ കുറ്റം ചെയ്തില്ലെന്ന ഉത്തമ ബോധ്യം വന്നത് കൊണ്ട് അത്തരത്തിൽ വിധി ഉണ്ടാവുകയും ചെയ്തു.അയാളും കുടുംബവും ഈ കാലമത്രയും സഹിച്ച അവസ്ഥയെ കുറിച്ചുള്ള വാർത്താ വീഡിയോ കാണുക. ഇങ്ങനെ ഒരു തെറ്റായ കേസ് എങ്ങനെയുണ്ടായിയെന്നു കൂടി അന്വേഷിക്കണ്ടേ?

  പോക്സോ കേസിൽ കുറ്റാരോപിതനാകുന്ന വ്യക്തിയുടെ സ്വകാര്യതയും കുറ്റം തെളിയിക്കപ്പെട്ടു ശിക്ഷ വിധിക്കപ്പെടും വരെ പരിരക്ഷിക്കപ്പെടണമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു വിധി അടുത്ത ദിവസം എറണാകുളം പോക്സോ കോടതിയിൽ നിന്നുണ്ടായി. പോക്സോ ദുരുപയോഗം അതിന്റെ ലക്ഷ്യത്തെ തോൽപ്പിച്ചു കളയും. അത് കൊണ്ട് ഉദാസീനമായി കേസ് എടുക്കുന്നത് തടയണം.ഈ ആരോപണം ഉണ്ടാക്കുന്ന സാമൂഹിക ഒറ്റപ്പെടുത്തൽ മാനിച്ചു കുറ്റം തെളിയും വരെ സ്വകാര്യത അനുവദിക്കണം.പോക്സോ കേസുകൾ എത്രയും വേഗം തീർപ്പാക്കുകയും ചെയ്യണമെന്നും ഡോ. സി.ജെ പറഞ്ഞു.
  First published: