• HOME
  • »
  • NEWS
  • »
  • crime
  • »
  • Sreejith Ravi | കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Sreejith Ravi | കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. 

ശ്രീജിത്ത് രവി

ശ്രീജിത്ത് രവി

  • Last Updated :
  • Share this:
    കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ  (Sreejith Ravi) ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കും. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത്ത് രവി ഹർജിയിൽ പറയുന്നത്.

    എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത്ത് രവി നിലവിൽ റിമാൻഡിലാണ്.

    തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞിരുന്നത്.

     Also Read- കുട്ടികള്‍ക്ക് നേരേ നഗ്നത പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി അറസ്റ്റില്‍; സമാനമായ കേസില്‍ അറസ്റ്റിലാകുന്നത് രണ്ടാം തവണ

    പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

    സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാർ തിരിച്ചറിയാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായത്.
    Published by:Arun krishna
    First published: