HOME /NEWS /Crime / 'നിസ്സഹായ അവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ല': ഹൈക്കോടതി

'നിസ്സഹായ അവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ല': ഹൈക്കോടതി

highcourt

highcourt

പ്രതി വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെൺകുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം. ഈ വാദത്തിനായിരുന്നു കോടതിയുടെ മറുപടി

  • Share this:

    കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ തിരുവല്ല സ്വദേശി 59കാരനായ പി.കെ. തങ്കപ്പന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സാമൂഹികവും മാനസികവുമായ ഭീഷണിയാലുള്ള കീഴടങ്ങൽ സമ്മതമായി കണക്കാനാവില്ലെന്നും നിസ്സഹായവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

    2009 ഫെബ്രുവരി മുതൽ തുടർച്ചയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടി ഇതിനെ തുടർന്ന് ഗർഭിണിയായി. വീട്ടിൽ ടി.വി കാണാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നും പിന്നീടു പ്രതി വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെൺകുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം. ഈ വാദത്തിനായിരുന്നു കോടതിയുടെ മറുപടി.

    TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]

    ഈ വാദം തെറ്റാണെന്നും പെൺകുട്ടിയുടെ സമ്മതം നിസഹായവസ്ഥയിൽ നിന്നുണ്ടായതാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. പത്തനംതിട്ട സെഷൻസ് കോടതി വിധിച്ച പ്രതിയുടെ എട്ടു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു.

    First published:

    Tags: Child rape case, High court of Kerala, Pocso cases, Women abuse