• HOME
  • »
  • NEWS
  • »
  • crime
  • »
  • മുസ്ലീം യുവതിയ്ക്കൊപ്പം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിന് ക്രൂര മര്‍ദനം

മുസ്ലീം യുവതിയ്ക്കൊപ്പം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിന് ക്രൂര മര്‍ദനം

യുവതി ബൂര്‍ഖയും ഹിജാബും ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ യുവതിയോടൊപ്പമുള്ള പുരുഷന്‍ ഹിന്ദുവാണെന്ന് മനസിലാക്കിയ ആക്രമികളാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

  • Share this:

    ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം യുവതിയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതായി റിപ്പോര്‍ട്ട്. ചിക്കബബല്ലാപൂരിലാണ് സംഭവം നടന്നത്. ഒരു കൂട്ടം മുസ്ലിം യുവാക്കളാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

    മുസ്ലീം യുവതിയോടൊപ്പം ഭക്ഷണശാലയിലിരുന്ന് ലഘുഭക്ഷണം കഴിക്കവെയാണ് യുവാവിനെ ഒരു സംഘം ആക്രമിച്ചത്. കൂടാതെ ഒരു ഹിന്ദു പുരുഷനോടൊപ്പം ഭക്ഷണശാലയിലെത്തിയതിന് യുവതിയെയും ഈ സംഘം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

    ചിക്കബബല്ലാപൂരിലെ ഗോപിക ചാറ്റ്‌സ് എന്ന കടയിലാണ് ഇരുവരും ഭക്ഷണം കഴിക്കാനായി എത്തിയത്. യുവതി ബൂര്‍ഖയും ഹിജാബും ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ യുവതിയോടൊപ്പമുള്ള പുരുഷന്‍ ഹിന്ദുവാണെന്ന് മനസിലാക്കിയ ആക്രമികളാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

    Also read-ജോലിക്ക് പോകാത്തതിനെ ചൊല്ലി വഴക്ക്; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

    ആദ്യം ഈ സംഘം യുവാവിനെ മര്‍ദിക്കാനാരംഭിച്ചു. ഇത് കണ്ട് യുവാവിനെ രക്ഷിക്കാനായി യുവതി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നയാളാണ് അദ്ദേഹം എന്നും യുവതി അക്രമി സംഘത്തോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും അവര്‍ ചെവികൊണ്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    പിന്നീട് യുവതിയ്ക്ക് നേരെ തിരിഞ്ഞ സംഘം അവരെ ഭീഷണിപ്പെടുത്തി. ഒരു ഹിന്ദു യുവാവിനോടൊപ്പം ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്നും അതിന് ആദ്യം മാപ്പ് പറയണമെന്നും സംഘം യുവതിയോട് ആവശ്യപ്പെട്ടു.

    Also read-കുടിവെള്ളം ചോദിച്ചെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചു; ചോദ്യം ചെയ്ത മേട്രന് ആക്രമണം; 2 പേര്‍ അറസ്റ്റിൽ

    അതേസമയം യുവാവിനെ ആക്രമി സംഘം മര്‍ദിക്കുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

    Published by:Sarika KP
    First published: