കൊട്ടേഷൻ കൈമാറി ഗുണ്ടകൾ; പിടയിലായപ്പോൾ ഒരു കുറ്റത്തിന് 6 പേർ

ലാഭം മോഹിച്ച് കൊട്ടേഷൻ കൈമാറിയ അഞ്ച് ഗുണ്ടകളാണ് ജയിലിലായത്.

News18 Malayalam | news18-malayalam
Updated: October 25, 2019, 3:30 PM IST
കൊട്ടേഷൻ കൈമാറി ഗുണ്ടകൾ; പിടയിലായപ്പോൾ ഒരു കുറ്റത്തിന് 6 പേർ
5 ഗുണ്ടകളെയും കൊട്ടേഷൻ നൽകിയ ആളെയും കോടതിയിൽ ഹാജരാക്കിയപ്പോൾ.
  • Share this:
ഏറ്റെടുത്ത കൊട്ടേഷൻ മറ്റൊരാൾക്ക് കൈമാറി ലാഭമുണ്ടാക്കാൻ ശ്രമിച്ച അഞ്ച് വാടക ഗുണ്ടകളും കൊട്ടേഷൻ നൽകിയ ബിസിനസുകാരനും ഒടുവിൽ  ജയിലിലായി.  ചൈനയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ടാൻ യുഹുയ് തന്റെ എതിരാളിയായ വെയ് മൗവിനെ കൈകാര്യം ചെയ്യാനാണ് ഗുണ്ടയെ ഏർപ്പാടാക്കാൻ തീരുമാനിച്ചത്. കൊട്ടേഷൻ നടപ്പാക്കിയാൽ രണ്ട് മില്യൺ യുവാൻ(ഏകദേശം രണ്ടു കോടിയോളം ഇന്ത്യൻ രൂപ) പ്രതിഫലം നൽകാമെന്നും ടാൻ വാഗ്ദാനം നൽകി. എന്നാൽ ടാന്റെ കൊട്ടേഷൻ ഏറ്റെടുത്ത വാടക ഗുണ്ട് പകുതി തുകയ്ക്ക് പണി മറ്റൊരാളെ ഏൽപ്പിച്ചു. കൊട്ടേഷൻ ഏറ്റെടുത്ത രണ്ടാമൻ നാലിലൊന്നു തുകയ്ക്ക് മറ്റൊരാളെ പണി ഏൽപ്പിച്ചു. അങ്ങനെ കൊട്ടേഷൻ കൈമാറി കൈമാറി അഞ്ചാമനിലെത്തി. അപ്പോഴേക്കും പ്രതിഫലം നന്നേ കുറഞ്ഞിരുന്നു.

ശരിക്കുമുള്ള പ്രതിഫലത്തേക്കാൾ വളരെ കുറഞ്ഞ തുകയാണ് തിനിക്ക് ലഭിക്കുന്നതെന്നു മനസിലാക്കിയ അഞ്ചാമൻ കൊലപ്പെടുത്തേണ്ടയാളെ വിവരം അറിയിച്ചു. അയാളിൽ നിന്നും കൂടുതൽ പണം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ കൊട്ടേഷൻ വിവരം പൊലീസിന്റെ ചെവിയിലുമെത്തി.   ഇതോടെ കൊട്ടേഷൻ നൽകിയ ബിസിനസുകാരനും അഞ്ച് ഗുണ്ടകളും അറസ്റ്റിലായതായി ബീജിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകശ്രമം ചുമത്തിയാണ് ആറു പേരെയും അറസ്റ്റു ചെയ്തത്. കഴിഞ്ഞ  മൂന്നു വർഷമായി വിചാരണ നടന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.

റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് 2013-ൽ ടാനെതിരെ വെയ് കേസ് നൽകിയതാണ് കൊട്ടേഷൻ നൽകുന്നതിൽ എത്തിച്ചത്. കേസ് വർഷങ്ങളോളം നീളുമെന്നതിനാൽ വെയ് മൗവിനെ കൊലപ്പെടുത്താൻ ടാൻ തീരുമാനിച്ചത്.സംഭവത്തിൽ കോടതി ആറു പേർക്കും തടവ് ശിക്ഷ വിധിച്ചു.

Also Read മോഹന വാഗ്ദാനങ്ങൾ നൽകി 20 യുവതികളെ വകവരുത്തിയ സയനൈഡ് മോഹന് വീണ്ടും വധശിക്ഷ

First published: October 25, 2019, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading