യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഡിസംബറില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു. യുവതിയും എച്ച്ഐവി പോസിറ്റീവാണ്. ഇതേതുടര്‍ന്നുണ്ടായ പകയാണ് ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മകനെ ലൈംഗികാതിക്രമത്തിനിരയാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. ഹോളിയോട് അനുബന്ധിച്ച് കേസിലെ ഇരയായ 15-കാരനും ഉത്തര്‍പ്രദേശിലെത്തിയിരുന്നു. ഈ സമയത്താണ് യുവതി കുട്ടിയെ ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം യുവതി ഉദ്ദംസിങ് നഗറിലെ വീട്ടിലെത്തി. ഇവിടെവെച്ചും പലതവണ 15-കാരനെ ലൈംഗികാതിക്രമത്തിനിരയാക്കി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഏപ്രില്‍ രണ്ടാം തീയതി 15കാരന്റെ അമ്മ യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് നേരില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മകനോട് കാര്യം തിരക്കിയപ്പോള്‍ കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് 15-കാരന്റെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Murder |ലൈംഗികാതിക്രമം എതിര്‍ത്തു; സഹോദരന്റെ ഭാര്യയെയും കുഞ്ഞിനേയും ചുട്ടുകൊന്നു
ലൈംഗികാതിക്രമം എതിര്‍ത്തതിന് സഹോദരന്റെ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ജീവനോടെ ചുട്ടുകൊന്നു. മാര്‍ച്ച് രണ്ടിന് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ നത്തം ഗ്രാമത്തിലാണ് സംഭവം. യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഭര്‍ത്താവിന്റെ സഹോദരന് ജീവനോടെ ചുട്ടെരിച്ചത്.
22 കാരിയായ അഞ്ജലൈയും അവരുടെ കുട്ടി മലര്വിഴിയുമാണ് കൊല്ലപ്പെട്ടത്. ദിവസ വേതനക്കാരനായ ശിവകുമാറാണ് അഞ്ജലൈയുടെ ഭര്‍ത്താവ്. ഇവര്‍ കൂട്ടുകുടുംബമായാണ് കഴിഞ്ഞുവന്നത്. ശിവകുമാറിന്റെ സഹോദരന് കറുപ്പയ്യ (30) അഞ്ജലൈയോട് മോശമായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ശിവകുമാര്‍ ജോലിക്ക് പോയതിന് ശേഷം അഞ്ജലൈ ആടുകളെ മേയ്ക്കാന്‍ പോയി. കറുപ്പയ്യ ഇവരെ പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടിക്കൊപ്പമുണ്ടായിരുന്ന അഞ്ജലൈ സഹായത്തിനായി നിലവിളിച്ചപ്പോള്‍ കറുപ്പയ്യ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഇയാള്‍ ജീവനോടെ കത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.