ന്യൂയോർക്ക് : ലൈംഗിക ആരോപണം നേരിടുന്ന മുൻ ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ രണ്ടു കേസുകളിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് സുപ്രീം കോടതി കണ്ടെത്തി. വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തി.
also read:യുവതിയോട് കൂടെപ്പോരുന്നോയെന്ന് യുവാവ്; ഒപ്പം അശ്ലീല ആംഗ്യവും; FIR റദ്ദാക്കാതെ കോടതി
അറുപത്തിയേഴുകാരനായ വെയ്ൻസ്റ്റൈയ്ന് മാർച്ച് 11 ന് ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളിൽ വെയ്ൻസ്റ്റൈയ്നെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. സമൂഹത്തിലെ ശക്തരായ പുരുഷന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങളുമായി പരസ്യമായി മുന്നോട്ടു പോകാൻ സ്ത്രീകളെ പ്രേരിപ്പിച്ച #മീ ടൂവിന്റെ വിജയമാണിത്.
വെയ്‌ൻസ്റ്റൈയ്നെ റിമാൻഡ് ചെയ്യാതിരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിഭാഷകൻ നിരത്തിയെങ്കിലും അത് അംഗീകരിക്കാൻ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികൾക്കായി എത്തിയ വെയ്‌ൻസ്റ്റൈയ്നെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതിനിടെ
ഹാർവി വെയ്ൻസ്റ്റൈനെ തിങ്കളാഴ്ച രാത്രി ന്യൂയോർക്കിലെ ബെലിവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെഞ്ചുവേദനയും ഹൃദയമിടിപ്പും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്.
ഹോളിവുഡിലെ ഏറ്റവും ശക്തനായ നിർമ്മാതാക്കളിൽ ഒരാളായിരുന്നു 67 കാരനായ ഹാർവി വെയ്ൻസ്റ്റെയ്ൻ. 2006 ൽ മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റ് മിമി ഹാലെയെ ലൈംഗികമായി പീഡിപ്പിച്ചതിനും 2013 ൽ അഭിനേത്രിയായ ജെസീക്ക മാനെ ബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ.
ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതോളം പേരാണ് വെയ്ൻസ്റ്റെയ്നെതിരെ രംഗത്തെത്തിയത്. എന്നാൽ സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്ന നിലപാടുമായാണ് വെയ്ൻസ്റ്റെയ്ൻ പ്രതിരോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.