• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'യുവതിയുടെ പരാതി വ്യാജം' വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ച് ആഭ്യന്തരവകുപ്പ്

പരാതി ഉന്നയിച്ച യുവതിയും ഭർത്താവും സി.പി.എം കൗൺസിലർ ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നൽകിയിരുന്നു

news18-malayalam
Updated: September 16, 2019, 5:27 PM IST
'യുവതിയുടെ പരാതി വ്യാജം' വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ച് ആഭ്യന്തരവകുപ്പ്
jayanthan
news18-malayalam
Updated: September 16, 2019, 5:27 PM IST
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും അന്വേഷണം സംഘം കണ്ടെത്തിയതായി വിശദീകരണം. അന്വേഷണം പൊലീസ് അട്ടിമറിച്ചതായി അനിൽ അക്കരെ എം എൽ എ ആരോപിച്ചു.

വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ ഉൾപ്പെട്ട വിവാദമായ വടക്കാഞ്ചേരി പീഡന കേസിലെ ആഭ്യന്തര വകുപ്പിന്റെ അന്തിമ റിപ്പോർട്ടാണ് പുറത്തുവന്നത്. പരാതി വ്യാജമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പരാതി ഉന്നയിച്ച യുവതിയും ഭർത്താവും സി.പി.എം കൗൺസിലർ ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നൽകിയിരുന്നു. ഇത് പലപ്പോഴായി ചോദിച്ചിട്ടും നൽകാത്തതും യുവതിയുടെ ഭർത്താവിന് നേരെയുണ്ടായ മർദ്ദനത്തിലുണ്ടായ വിരോധവുമാണ് പരാതിക്കു കാരണമെന്നാണ് കേസ് അന്വേഷിച്ച ജി. പൂങ്കുഴലി റിപ്പോർട്ട് നൽകിയിരിക്കുന്നത്. എഫ്.ഐ.ആർ തെറ്റാണെന്ന് കാണിച്ചു കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

ഇതിനിടെ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിനെതിരെ അനിൽ അക്കര എം.എൽ.എ രംഗത്ത് വന്നു. ഈ കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചിരുന്നെന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു.

2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണം ഉയർന്നത്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയായിരുന്നു ആരോപണം. ജയന്തനെ സി.പി.എം സസ്‌പെൻഡ് ചെയ്തു. കേസിൽ നുണ പരിശോധന അടക്കം നടത്തിയിരുന്നു.
First published: September 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...