ബെംഗളൂരു: ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതിയെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണംതട്ടിയ ഹോംഗാര്‍ഡിനെ പോലീസ് അറസ്റ്റുചെയ്തു. തടാകത്തില്‍ പട്രോളിങ് നടത്താന്‍ ബെംഗളൂരു നഗരസഭ നിയമിച്ച ഹോംഗാര്‍ഡായ മഞ്ജുനാഥ് റെഡ്ഡിയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കുന്ദലഹള്ളി തടാകക്കരയിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നെത്തിയ യുവതിയാണ് പരാതി നൽകിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി ആണ്‍സുഹൃത്തിനൊപ്പം എത്തിയത്. ഈ സമയത്തായിരുന്നു മഞ്ജുനാഥ് പോലീസ് ചമഞ്ഞെത്തി ഇരുവരുടെയും ചിത്രങ്ങളെടുക്കുകയും ഇവിടെ ഇരിക്കാന്‍ അനുമതിയില്ലെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പണം തന്നാല്‍ പോകാന്‍ അനുവദിക്കാമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.