നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച സംഭവം: എതിർ സംഘത്തിന്റെ വീട്ടിൽ നിന്നും നാടൻ ബോംബ് പിടികൂടി

  യുവാവ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച സംഭവം: എതിർ സംഘത്തിന്റെ വീട്ടിൽ നിന്നും നാടൻ ബോംബ് പിടികൂടി

  എതിർ സംഘത്തിൻ്റെ വീട്ടിൽ നിന്ന് നാടൻ ബോംബ് പിടികൂടി

  അരുൺ കുമാർ

  അരുൺ കുമാർ

  • Last Updated :
  • Share this:
  ആലപ്പുഴ (Alappuzha) ചാത്തനാട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് സ്ഫോടകവസ്തു (Explosive) പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ എതിർ സംഘാംഗത്തിൻ്റെ വീട്ടിൽ നിന്നും നാടൻ ബോംബ് (Home Made Bomb) പിടികൂടി. പൊലീസ് നടത്തിയ തിരച്ചിലിൽ എതിർ സംഘത്തിൻ്റെ നേതാവിൻ്റെ വീട്ടിൽ നിന്നാണ് നാടൻ ബോംബ് കണ്ടെത്തിയത്. പിന്നീട് ബോംബ് പൊലീസ് സുരക്ഷിതമായി പൊട്ടിച്ച് നശിപ്പിച്ചു.

  ചാത്തനാട് കൊച്ചു കളപ്പുരയ്ക്ക് സമീപം രാഹുൽ രാധാകൃഷ്ണൻ്റെ വീട്ടിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. സ്ഫോടനത്തിൽ തോണ്ടൻ കുളങ്ങര കിളിയൻ പറമ്പിൽ കണ്ണൻ എന്ന അരുൺകുമാർ കൊല്ലപ്പെട്ടതിന് മുമ്പ് ഉണ്ടായ ആക്രമണത്തിൽ രാഹുലിൻ്റെ വീട്ടിൽ വച്ചാണ് ഇതേ സംഘത്തിലെ ചാത്തനാട് കോളനി നിവാസി മനുവിന് വെട്ടേറ്റത്. വധ ശ്രമത്തിനുള്ള ഈ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട കണ്ണൻ.

  Also Read- Police| യുവാവിനെ ക്രൂരമായി മര്‍ദിച്ച‍ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; തിരുവനന്തപുരം മംഗലപുരം പൊലീസിന്റെ വിചിത്ര നടപടി

  പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു രാഹുലിൻ്റെ വീട്ടിലെ തിരച്ചിൽ. ടെറസിലെ പ്രാവിൻ കൂടിൻ്റെ മുകളിലായി വലിയ പാത്രത്തിൽ അടച്ചു വെച്ച നിലയിലായിരുന്നു നാടൻ ബോംബ്. നോർത്ത് സിഐ കെ പി വിനോദിൻ്റെ നേതൃത്വത്തിൽ എറണാകുളം റേഞ്ച് ബോബ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ ചാത്തനാട്  ശ്മശനത്തിൽ എത്തിച്ച നടൻ ബോംബ് സുരക്ഷിതമായി പൊട്ടിച്ച് നശിപ്പിച്ചു.

  കറുത്ത സെല്ലോ ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നാടൻ ബോംബിൽ നിറയെ ആണികളും ഗൺ പൗഡറും മൊട്ടുസൂചികളും കല്ലിൻ കഷണങ്ങളുമായിരുന്നു. കോൺക്രീറ്റിൽ തുളച്ചുകയറുന്ന ഇരുമ്പാണികളായിരുന്നു പ്രധാനം. ഏറെ ശക്തിയോടെ എറിഞ്ഞാൽ പൊട്ടിത്തെറിക്കും. ബക്കറ്റിൽ ഇട്ടാണ് സുരക്ഷിതമായി ശ്മശാനത്തിൽ ബോംബ് എത്തിച്ചത്. സ്ഫോടനത്തിൻ്റെ ഉഗ്ര ശബ്ദം  കുറക്കാൻ ടയറുകൾ മൂടിവെച്ചാണ് പൊട്ടിച്ചത്. സ്ഫോടനത്തിന് ശേഷം ലഭിച്ച ബോംബിൻ്റെ അംശങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ഫോറൻസിക് വിഭാഗത്തിന് കൈമാറും.

  Also Read- മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

  മനുവിന് വെട്ടേറ്റതിനെ തുടർന്ന് രാഹുലിൻ്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള റോഡിലാണ് സ്ഫോടനത്തിൽ  കണ്ണൻ കൊല്ലപ്പെട്ടത്. രാഹുലും സംഘവും ഒളിവിലാണ്. വീട്ടുകാരും സ്ഥലത്തില്ല. നേരത്തെ സുഹൃത്തുക്കളായിരുന്ന കണ്ണനും രാഹുലും കേസ് അന്വേഷണത്തിന് എത്തിയ നോർത്ത് സ്റ്റേഷനിലെ രണ്ട് പൊലിസുകാരെ വെട്ടിയ കേസിൽ പ്രതികളാണ്. പിന്നീട് ഇരുവരും രണ്ട് സംഘങ്ങളായി ഏറ്റുമുട്ടുകയായിരുന്നു.
  Published by:Rajesh V
  First published:
  )}