തൊടുപുഴ: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം വീട്ടമ്മയുടെ പക്കല്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇടുക്കി തൂക്കുപാലം സ്വദേശിനിയ്ക്കാണ് പണം നഷ്ടമായത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ എന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.
വീട്ടമ്മയ്ക്ക് ഒരു കോടിയോളം രൂപ ലോട്ടറി അടിച്ചെന്നും നികുതി, കസ്റ്റംസ് ക്ലയറന്‍സ് തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു 'ഡോക്ടര്‍' അറിയിച്ചത്. ഇതിനായി അക്കൗണ്ട് വിവരങ്ങളും നല്കി. വീട്ടമ്മയും സഹോദരനും കൂടിയാണ് പണം നല്‍കിയത്.
നാലു മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇടുക്കി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ തട്ടിപ്പ് സംഘം കൊല്‍ക്കത്തയിലെ ബാങ്ക് ശാഖയിലെ അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയതെന്ന് കണ്ടെത്തി.
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പേര് തട്ടിപ്പിന് ഇരകളായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.