നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സുരക്ഷ ആവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ പൊലീസ് ദമ്പതികൾ ; സുരക്ഷ നൽകണമെന്ന് കോടതി

    സുരക്ഷ ആവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ പൊലീസ് ദമ്പതികൾ ; സുരക്ഷ നൽകണമെന്ന് കോടതി

    കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും സ്വവർഗാനുരാഗികളായതിനാൽ സമൂഹവും കുടുംബവും ഇത് അംഗീകരിക്കുന്നില്ലെന്നും ഇവർ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അഹമ്മദാബാദ്: വീട്ടുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ സുരക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച സ്വവർഗാനുരാഗികളായ പൊലീസ് കോൺസ്റ്റബിൾ ദമ്പതികളുടെ പരാതി പരിശോധിക്കാൻ കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് നിർദേശം നൽകിയിരിക്കുന്നത്. ദമ്പതികളുടെ ആശങ്ക സാധുതയുള്ളതാണെങ്കിൽ സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചു.

      മഹിസാഗറിൽ താമസിക്കുന്ന 24 വയസുള്ള ദമ്പതികളാണ് പരാതിക്കാർ. ജൂണിൽ ഭാവ് നഗർ, മഹിസാഗർ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് സൂപ്രണ്ടിനും ഇവർ പരാതിനൽകിയിരുന്നു. എന്നാൽ പരാതി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
      TRENDING:Corona Blues |കാനഡയിലെ ജോലി സ്വപ്നം തകർന്നു; മാനസികനില തെറ്റിയ യുവാവ് വിവസ്ത്രനായി റോഡിലൂടെ ഓടി
      [PHOTO]
      അനന്തകൃഷ്ണാ നാൽപ്പതു വർഷമായി നീ എവിടെ? ചെങ്ങന്നൂരിലെ അനൂപ് ചോദിക്കുന്നു
      [NEWS]
      'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല!'; മിൽമ ഫായിസിന് പേറ്റന്റ് കൊടുക്കാതെ ശരിയാവൂലെന്ന് സോഷ്യൽ മീഡിയ
      [NEWS]


      കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും സ്വവർഗാനുരാഗികളായതിനാൽ സമൂഹവും കുടുംബവും ഇത് അംഗീകരിക്കുന്നില്ലെന്നും ഇവർ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു. അതിനാൽ ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു.

      ജൂലൈ 23ന് ജസ്റ്റിസ് എ ജെ ദേശായിയാണ് പരാതി പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയത്. ആവശ്യമെങ്കിൽ ഇവർക്ക് പൊലീസ് സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചു.
      Published by:Gowthamy GG
      First published:
      )}