• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി; ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി; ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

പാർട്ടിയിൽ അവർ ഒരുമിച്ച് മദ്യപിച്ചു. അതിനിടെ ജ്യോതിയും രോഹനും ഹോട്ടൽമുറിയിലേക്കു പോയി

Arrest

Arrest

  • Last Updated :
  • Share this:
    ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയെക്കൊണ്ട് വ്യാജ പരാതി നൽകി പണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിലായണ്. ഡൽഹിയിലാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. വ്യവസായികളെയും മറ്റുമാണ് സംഘം കെണിയിൽപ്പെടുത്തിയിരുന്നത്. ഗുരുഗ്രാം നിവാസിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട ഒരു യുവതി കൂടി പിടിയിലാകാനുണ്ട്.

    സുനിൽ കുമാർ പാൽ, സതീന്ദർ സിംഗ്, സീമ എന്നിവരാണ് അറസ്റ്റിലായത്. ഡേറ്റിങ്ങ് ആപ്പ് വഴിയാണ് സംഘം ഇരകളെ കെണിയിൽ കുടുക്കുന്നത്. ധനികരായ ആളുകളെയാണ് അവർ ലക്ഷ്യമിട്ടിരുന്നത്. ജ്യോതി ഡേറ്റിങ്ങ് ആപ്പുവഴി മറ്റുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കും. ഇവരുമായി നേരിട്ട് കാണുന്ന തരത്തിലേക്ക് സൌഹൃദം വളർന്നുകഴിയുമ്പോൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പണം നൽകിയില്ലെങ്കിൽ ബലാത്സംഗ പരാതി നൽകുമെന്ന രീതിയിൽ ഭീഷണിപ്പെടുത്തും.

    ഗുരുഗ്രാം സ്വദേശിയായ രോഹൻ എന്നയാളാണ് ഇവരുടെ കെണിയിൽപ്പെട്ട ഒടുവിലത്തെയാൾ. 'ട്രൂലി മാഡ്‌ലി' എന്ന ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ രോഹൻ ജ്യോതിയെ കണ്ടുമുട്ടി, അവളും അവളുടെ സുഹൃത്ത് സീമ എന്ന സോണിയയും ഒരു നിശാപാർട്ടിയിൽവെച്ച് കണ്ടുമുട്ടി. പാർട്ടിയിൽ അവർ ഒരുമിച്ച് മദ്യപിച്ചു. അതിനിടെ ജ്യോതിയും രോഹനും ഹോട്ടൽമുറിയിലേക്കു പോയി. ഇവർ സംസാരിച്ചിരിക്കുന്ന ചിത്രങ്ങൾ രോഹൻ അറിയാതെ സീമ മൊബൈലിൽ പകർത്തി.

    അതിനിടെയാണ് സീമയുടെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തി. സുനിലും സതീന്ദറും രംഗത്തെത്തിയത്. ഇതിനിടെ ഹോട്ടൽ മുറിയിൽവെച്ച് സംഘം രോഹനെ ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപ നൽകിയില്ലെങ്കിൽ ബലാത്സംഗക്കേസിൽ കുടുക്കുമെന്നാണ് സംഘം ഭീഷണിപ്പെടുത്തിയത്.

    ഇതോടെ രോഹൻ പൊലസിൽ പരാതി നൽകുകയായിരുന്നു. നിശാപാർട്ടിയിൽനിന്ന് ഇറങ്ങിവന്ന രോഹൻ ബുദ്ധ വിഹാർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. സംഘത്തിൽ നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ നാലാമത്തെ അംഗം ജ്യോതി രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജ്യോതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
    ചോദ്യം ചെയ്യലിൽ, ജ്യോതി, സീമ എന്നീ സ്ത്രീകൾ വിവിധ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സൈറ്റുകളിൽ ധനികരായ ഇരകളെ വലയിൽ വീഴ്ത്തുന്ന രീതിയിൽ ഇടപെടാറുണ്ടെന്ന് സീമ വെളിപ്പെടുത്തി. ഇവരുടെ കൂട്ടാളിയായ സുനിൽ കുമാർ പാൽ ദില്ലി ഹോം ഗാർഡിലെ മുൻ കോൺസ്റ്റബിളാണ്. സതീന്ദർ സിംഗ് ആഗ്രയിൽ നിന്ന് യുവാവാണ്. സീമയ്‌ക്കെതിരെ സമാനമായ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: