• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എന്‍ജിനീയറെ 'തേന്‍കെണി'യില്‍പ്പെടുത്തി പണം തട്ടി; കാമുകിയുടെ കൂട്ടാളികള്‍ അറസ്റ്റില്‍


Updated: July 22, 2018, 11:44 AM IST
എന്‍ജിനീയറെ 'തേന്‍കെണി'യില്‍പ്പെടുത്തി പണം തട്ടി; കാമുകിയുടെ കൂട്ടാളികള്‍ അറസ്റ്റില്‍

Updated: July 22, 2018, 11:44 AM IST
തൃശൂര്‍: യുവ എന്‍ജിനീയറെ തേന്‍കെണിയില്‍പ്പെടുത്തി പണവും എ.ടി.എം കാര്‍ഡും തട്ടിയെടുത്ത സംഘത്തെ പൊലീസ് പിടികൂടി. ഫേസ്ബുക്ക് സൗഹൃദമാണ് എന്‍ജിനീയറെ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീഴ്ത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വയനാട് വൈത്തിരി സ്വദേശി നസീമ, ചാവക്കാട് സ്വദേശി അക്ബര്‍ എന്നിവര്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാലുവര്‍ഷം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ യുവഎന്‍ജീയര്‍ ഫേസ്ബുക്കിലൂടെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നസീമയെ പരിചയപ്പെടുന്നത്. നസീമയുമായി അടുത്തബന്ധമുണ്ടായിരുന്ന യുവഎന്‍ജനീയറുടെ യുവതിയുടെ സുഹൃത്തുക്കളുമായി സൗഹൃദത്തിലായി. എന്നാല്‍ കുറേക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. ഇതിനിടെ നസീമയുടെ വാട്ട്‌സ്ആപ്പ് പ്രൊഫ്രൈലില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം പ്രത്യക്ഷപ്പെട്ടു. ഈ പെണ്‍കുട്ടിയെ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍ വീണ്ടും നസീമയെ വിളിച്ചു. പതിനായിരം രൂപയുമായി കൊടുങ്ങല്ലൂരിലെത്തിയാല്‍ പരിചയപ്പെടുത്താമെന്ന് നസീമ അറിയിച്ചു.

നസീമയുടെ നിര്‍ദ്ദേശമനുസരിച്ച് യുവാവ് കണ്ണൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിലെത്തി. ഇതിനിടെ അറസ്റ്റിലായ ഷെമീന ഇയാളുടെ കാറില്‍ കയറി. പതിനായിരം രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെത്തി. ഇതിനിടെ നാലുപേര്‍ മുറിയിലെത്തി ഇരുവരെയും ഭീഷണിപ്പെടുത്തി. യുവതിക്കൊപ്പം നിര്‍ത്തി ഇവര്‍ ഫോട്ടോകളെടുക്കുകയും ചെയ്തു.

സംഭവം പുറത്തു പറയാതിരിക്കാന്‍ മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിനിടെ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. ഇതോടെ പണം അയച്ചുകൊടുക്കാമെന്ന ഉറപ്പില്‍ യുവാവിനെ വിട്ടയച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Loading...
യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെമീനയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂട്ടാളികളെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നസീമയും രണ്ടാം ഭര്‍ത്താവ് അക്ബര്‍ഷായും ഒളിവിലാണ്.
First published: July 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍