• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്; പ്രണയം നടിച്ച് 19കാരന്റെ മാലയും മൊബൈലും തട്ടിയെടുത്ത യുവതിയും കൂട്ടാളിയും പിടിയിൽ 

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്; പ്രണയം നടിച്ച് 19കാരന്റെ മാലയും മൊബൈലും തട്ടിയെടുത്ത യുവതിയും കൂട്ടാളിയും പിടിയിൽ 

19കാരനെ വീട്ടില്‍ വിളിച്ചുവരുത്തി നഗ്നനനാക്കി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. തുടര്‍ന്ന് ഇതു കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും അപഹരിയ്ക്കുകയായിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
    കൊച്ചി: പ്രണയം നടിച്ചശേഷം ഹണിട്രാപ്പില്‍പ്പെടുത്തി 19 കാരന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും അപഹരിച്ച യുവതിയും കൂട്ടാളിയും അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന(24), കൂട്ടാളി പോണേക്കര സ്വദേശി അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ചേരാനല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ബാങ്ക് ലിങ്ക് റോഡില്‍ വാടകയ്ക്ക് വീടെടുത്ത് തമാസിച്ചുവരികയായിരുന്നു.

    Related News- രണ്ടാഴ്ച്ചക്കുള്ളിൽ രണ്ട് ജില്ലകളിലായി നാല് ഹണിട്രാപ് തട്ടിപ്പുകൾ; ഇരകളായി വ്യാപാരികളും ഡോക്ടറും

    അല്‍ത്താഫിന്റെ പരിചയക്കാരനായ യുവാവുമായി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് അടുത്തിടപഴകി. തുടര്‍ന്ന് വീട്ടില്‍ വിളിച്ചുവരുത്തി നഗ്നനനാക്കി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. തുടര്‍ന്ന് ഇതു കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും അപഹരിയ്ക്കുകയായിരുന്നു.

    Also Read- ചെന്നൈ നഗരമധ്യത്തിൽ വയോധിക ദമ്പതികളടക്കം കുടുംബത്തിലെ മൂന്നു പേർ വെടിയേറ്റു മരിച്ച നിലയിൽ

    ചേരാനല്ലൂര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.പ്രതികളില്‍ നിന്നും സ്വര്‍ണ്ണമാലയും മൊബൈലും കണ്ടെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Also Read- ഒന്നാം വിവാഹം മറച്ചുവെച്ച് ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ വിവാഹം കഴിച്ചു

    കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊച്ചിയില്‍ നാലു ഹണിട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കളമശേരി സ്വദേശിയായ ഡോക്ടറായിരുന്നു ഏറ്റവുമൊടുവില്‍ ഹണിട്രാപ്പിന് വിധേയമായത്. സ്ഥലം വില്‍പ്പനയ്‌ക്കെന്ന പേരില്‍ ഇടപ്പള്ളിയിലെ ലോഡ്ജില്‍ വിളിച്ചുവരുചത്തിയ ശേഷം മര്‍ദ്ദിച്ച് അവശനാക്കി വനിതയ്‌ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.സ്ത്രീയടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    കോതമംഗലത്തെ ഡിടിപി സെന്റര്‍ ഉടമയെ മുന്‍ ജീവനക്കാരിയാണ് കെണിയില്‍പ്പെടുത്തിയത്. ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിയായ ദിവാകരന്‍ നായരുടെ മരണത്തിന് പിന്നിലും ഹണിട്രാപ്പായിരുന്നു. 54 കാരിയായ കാമുകിയെ ഉപയോഗിച്ചാണ് 27 കാരനായ ക്വട്ടേഷന്‍ അംഗം ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വരുത്തിയത്.
    Published by:Rajesh V
    First published: