• HOME
  • »
  • NEWS
  • »
  • crime
  • »
  • കര്‍ണ്ണാടകയില്‍ യുവാവിന്റെ ദുരഭിമാനക്കൊല: ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഒളിവിൽ

കര്‍ണ്ണാടകയില്‍ യുവാവിന്റെ ദുരഭിമാനക്കൊല: ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഒളിവിൽ

ബുജ്ബാലി കര്‍ജാഗി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്

  • Share this:

    ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ 34കാരനെ വെട്ടിക്കൊന്നു. വാടകക്കൊലയാളികളായ മൂന്നുപേരും ഭാര്യാപിതാവും ഒളിവിൽ. യുവാവിന്റെ ഭാര്യാപിതാവ് തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബുജ്ബാലി കര്‍ജാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജൈനമത വിശ്വാസിയാണ് കര്‍ജാഗി.

    ബാഗല്‍കോട്ട് ജില്ലയിലെ താക്കോഡ് എന്ന ഗ്രാമത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പാണ് കര്‍ജാഗി അതേ ഗ്രാമത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പ്രദേശത്തെ ഉയര്‍ന്ന സമുദായമായ ക്ഷത്രിയ സമുദായത്തില്‍ നിന്നുള്ള ഭാഗ്യശ്രീയുമായാണ് കര്‍ജാഗി പ്രണയത്തിലായത്.

    Also read- ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

    പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരുവര്‍ഷത്തിന് ശേഷം ഇരുവരും താക്കോഡിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതോടെ അസ്വസ്ഥരായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കര്‍ജാഗിയെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

    പെണ്‍കുട്ടിയുടെ പിതാവായ തമ്മേഗൗഡ കര്‍ജാഗിയെ കൊല്ലാനായി മൂന്ന് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സുഹൃത്തിനോടൊപ്പം ക്ഷേത്രത്തില്‍ നിന്ന് മടങ്ങിവരുന്ന സമയത്താണ് കര്‍ജാഗിയ്ക്ക് നേരെ ആക്രമണമുണ്ടായത്. മുളക്‌പൊടി മുഖത്ത് വിതറിയ അക്രമിസംഘം കര്‍ജാഗിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

    Also read- മലദ്വാരത്തിൽ ഒളിപ്പിച്ച് 34 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം;കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

    ഗുരുതരമായി പരിക്കേറ്റ കര്‍ജാഗി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കര്‍ജാഗിയുടെ ഭാര്യപിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകം നടത്തിയ വാടകക്കൊലയാളികൾ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

    Published by:Vishnupriya S
    First published: