• HOME
 • »
 • NEWS
 • »
 • crime
 • »
 • 'തലയോട്ടി തുറന്ന നിലയിൽ, 40-ലധികം മുറിവുകൾ'; ഡൽഹിയിൽ കാറിടിച്ച് മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'തലയോട്ടി തുറന്ന നിലയിൽ, 40-ലധികം മുറിവുകൾ'; ഡൽഹിയിൽ കാറിടിച്ച് മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,' റിപ്പോര്‍ട്ടില്‍ പറയുന്നു.

 • Share this:

  ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ജലിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

  മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളെജിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ജലിയുടെ ശരീരത്തില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

  ‘വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

  Also read-സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കബളിപ്പിച്ച യുവാവ് കോഴിക്കോട് അറസ്റ്റില്‍

  കൂടാതെ തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലായിരുന്നു അഞ്ജലിയുടെ തലയോട്ടിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

  ഏകദേശം നാല്‍പ്പതിലധികം മുറിവുകളാണ് അഞ്ജലിയുടെ ശരീരത്തിലുണ്ടായിരുന്നത്. ചെളിയും മറ്റും നിറഞ്ഞ അവസ്ഥയിലായിരുന്നു ശരീരമെന്നും എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കും നട്ടെല്ലിനും ഇടത് തുടയെല്ലിനും സമീപം രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

  Also read-ജയിൽ മാറ്റം ആവശ്യപ്പെട്ട തടവുകാരന്‍ സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചു; സൂപ്രണ്ടിന്‍റെ തലയിൽ 9 തുന്നൽ

  ഈ ഗുരുതര പരിക്കുകള്‍ മരണത്തിന് വരെ കാരണമായേക്കാവുന്നതാണ്. വാഹനാപകടത്തില്‍ സാധാരണ ഉണ്ടാകുന്ന പരിക്കുകളും വാഹനത്തിൽ കുരുങ്ങി ഏറെ ദൂരം വലിച്ചിഴച്ചതിന്റെ ആഘാതവും മരണത്തിലേക്ക് നയിക്കാന്‍ കാരണമാകും. എന്നിരുന്നാലും കെമിക്കല്‍ അനാലിസിസ് ആന്റ് ബയോളജിക്കല്‍ സാമ്പിള്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തെപ്പറ്റി അന്തിമ അഭിപ്രായം പറയാന്‍ കഴിയുകയുള്ളുവെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

  പുതുവര്‍ഷം ആഘോഷം നടക്കുന്നതിനിടെയാണ് ഡല്‍ഹിയെ നടുക്കിയ അപകടം നടന്നത്. 20കാരിയായ അഞ്ജലി സിംഗ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്. ഈവന്റ് മാനേജ്‌മെന്റ് കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു അഞ്ജലി. ജനുവരി 1ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് അഞ്ജലിയുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ ആണ് അഞ്ജലിയുടെ സ്‌കൂട്ടറിലിടിച്ചത്.

  സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കുറച്ചധികം ദൂരം അഞ്ജലിയെ കാറില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. ഏകദേശം ഒരു കിലോമീറ്ററോളം യുവതിയേയും കൊണ്ട് കാര്‍ ഓടിയതായാണ് പോലീസ് റിപ്പോര്‍ട്ട്. ഒടുവില്‍ വിവസ്ത്രയായ നിലയില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.

  അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേരാണ് മരിച്ചത്. പുതുവര്‍ഷ പുലരിയില്‍ നടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകള്‍ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് അപകടമുണ്ടായത്.

  Also read-വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി; അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് പ്രതികാരം

  പത്തനംതിട്ടയില്‍ രണ്ടു അപകടങ്ങളിലായി മൂന്നു പേരും ആലപ്പുഴയില്‍ രണ്ടു പേരും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരമാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തുമായിട്ടാണ് അപകടമുണ്ടായത്. തിരുവല്ലയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

  Published by:Sarika KP
  First published: