നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഓംലെറ്റിന് ഉപ്പ് കുറഞ്ഞു; ആശുപത്രി കാന്റീന്‍ ജീവനക്കാര്‍ക്ക് മര്‍ദനം

    ഓംലെറ്റിന് ഉപ്പ് കുറഞ്ഞു; ആശുപത്രി കാന്റീന്‍ ജീവനക്കാര്‍ക്ക് മര്‍ദനം

    ജീവനക്കാരെ മര്‍ദിക്കുകയും കാന്റീനിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

    Image CCTV

    Image CCTV

    • Share this:
      കോട്ടയം: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി ആശുപത്രി കാന്റീന്‍ ജീവനക്കാര്‍ക്ക് മര്‍ദനം. കാഞ്ഞിരപ്പള്ളി പാറത്തോട് ഹൈറേഞ്ച് ആശുപത്രി കാന്റീനില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദിക്കുകയും കാന്റീനിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

      കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യം ഇരുന്നുകഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിനിടയാകുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.



      സംഭവത്തില്‍ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ആശുപത്രി ജീവനക്കാരായ ഇടക്കുന്നം മ്ലാവത്ത് തൗഫീഖ്(42), സഹോദരന്‍ ഹാരിസ്(35), പെരിയാര്‍ വട്ടപ്പറമ്പില്‍ ജയറാം(47), തെക്കനേത്ത് ഷാജഹാന്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

      അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

      കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

      തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍  യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍  ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.

      കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

      കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

      എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍ W, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ പങ്കെടുത്തു.
      Published by:Jayesh Krishnan
      First published:
      )}