• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓപ്പറേഷൻ ടേബിളിൽ വീട്ടമ്മയോട് മോശമായി പെരുമാറി; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ഓപ്പറേഷൻ ടേബിളിൽ വീട്ടമ്മയോട് മോശമായി പെരുമാറി; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ മാറിയ സമയത്ത് പ്രതി വീട്ടമ്മയോട് മോശമായി പെരുമാറിയെന്നാണ് പരാതി

  • Last Updated :
  • Share this:
    ഇടുക്കി: ചികിത്സ തേടിയെത്തിയ രോഗിയായ മധ്യവയസ്കയോട് മോശമായി പെരുമാറിയ ജീവനക്കാനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി സ്വദേശി പുനച്ചിൽ വീട്ടിൽ പൗലോസ്(38 നെയാണ് പോലീസ് അറസ്റ്റു ചെയ്തു.

    കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ മാറിയ സമയത്ത് ഇയാൾ മധ്യവയസ്കയായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

    Also Read- പതിനാല് ലക്ഷം രൂപയുടെ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് അധ്യാപികയിൽനിന്ന് 14.72 ലക്ഷം തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ

    സ്ത്രീയുടെ പരാതിയെ തുടർന്ന് കട്ടപ്പന പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൗലോസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Summary- Police have arrested an hospital employee who misbehaved with a middle-aged patient who sought treatment. Paulus (38), a resident of Kothamangalam Puthupadi, was arrested by the police at his home.
    Published by:Anuraj GR
    First published: