• HOME
  • »
  • NEWS
  • »
  • crime
  • »
  • കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ

മലബാര്‍ മെഡിക്കൽ കോളജ് ജീവനക്കാരന്‍ അശ്വിന്‍ കൃഷ്ണനാണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മലബാര്‍ മെഡിക്കൽ കോളജ് ജീവനക്കാരന്‍ അശ്വിന്‍ കൃഷ്ണനാണ് അറസ്റ്റിലായത്.

    കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ അത്തോളി പൊലീസ് ആശുപത്രി ജീവനക്കാരനായ അശ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

    Also Read കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ കേസ്

    ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിൻ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
    Published by:user_49
    First published: