• HOME
  • »
  • NEWS
  • »
  • crime
  • »
  • വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടിച്ചു

വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഹോട്ടൽ ഉടമ തടഞ്ഞു. ശേഷം പൊലീസ് എത്തിയാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയത്.

  • Share this:

    തിരുവനന്തപുരം: ജില്ലയിലെ പ്രധാന ഹോട്ടലായ ബുഹാരി ഹോട്ടൽ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗം നവടത്തിയ പരിശോധനയ്ക്കു ശേഷം നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയാണ് അടച്ചുപ്പൂട്ടൽ. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നാണ് നിർദേശം.

    Also read-ഭക്ഷ്യവിഷബാധയും മരണവും; എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

    പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഹോട്ടൽ ഉടമ തടഞ്ഞു. ശേഷം പൊലീസ് എത്തിയാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയത്.

    Published by:Sarika KP
    First published: