തൃശൂർ: ഹോട്ടലിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.
Also read-ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച; കള്ളന്റെ പിന്നാലെ പൊലീസ്
ഒരു ചട്ടിയിൽ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളർത്തുന്നതെന്ന് പിടിയിലായവർ പറഞ്ഞു. ഇവർക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.