Janakeeya Hotel | ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാന്‍ കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തി; ഹോട്ടല്‍ ഉടമ പിടിയില്‍
Janakeeya Hotel | ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാന്‍ കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തി; ഹോട്ടല്‍ ഉടമ പിടിയില്‍
വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു.ഇതാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്താന്‍ ഇടയാക്കിയത്
രുചികരമായ ഭക്ഷണം അതും മിതമായ നിരക്കില്‍ ലഭിച്ചാല്‍ ആരാണ് വേണ്ടെന്ന് വെക്കുക. കേരളത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് മുന്പിലെ തിരക്ക് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എന്നാല്‍ ജനകീയ ഹോട്ടല്‍ ഹിറ്റായതോടെ കച്ചവടം കുറഞ്ഞ സ്വകാര്യ ഹോട്ടലുകളും കുറവല്ല. ജനകീയ ഹോട്ടലിലെ കച്ചവടം തകര്‍ക്കാന്‍ എതിര് ഹോട്ടലുകാരന് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവം അല്പം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.
വയനാട് പനമരം വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റിലാണ് സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വ്യക്തി സോപ്പുപൊടി കലര്‍ത്തിയത്. വെണ്ണിയോട് കരിഞ്ഞകുന്ന് ബാണബ്രവന് മമ്മൂട്ടി എന്ന അമ്പത്തിയെട്ടുകാരനാണ് പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം അനുഭവപ്പെടുന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി.
കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തില്‍ കലര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.
കിണറ്റില്‍ സോപ്പുപൊടിയാണ് കലര്‍ത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വെണ്ണിയോടെത്തിച്ച് തെളിവെടുത്തു. വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു.ഇതാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്താന്‍ ഇടയാക്കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ ഇയാളുടെ പേരില്‍ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.2013-ല്‍ വെണ്ണിയോട് ടൗണില്‍ പ്രവര്‍ത്തനംതുടങ്ങിയ വനിതാ മെസ് കഴിഞ്ഞ മേയ് മാസത്തിലാണ് ജ്യോതി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയഹോട്ടലാക്കി മാറ്റിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.