• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime news | ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; അക്രമം ടേബിൾ വൃത്തിയാക്കാൻ വൈകിയതിന്

Crime news | ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; അക്രമം ടേബിൾ വൃത്തിയാക്കാൻ വൈകിയതിന്

ടേബിൾ വൃത്തിയാക്കാൻ വൈകിയതോടെ ഇവർ ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു

 • Share this:
  കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയ അഞ്ചംഗ സംഘം ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചത്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ - മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് അക്രസംഭവം അരങ്ങേറിയത്. അക്രമത്തില്‍ ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിന് (43) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അഞ്ചു പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയത്. ടേബിൾ വൃത്തിയാക്കാൻ വൈകിയതോടെ ഇവർ ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. വാക്കുതർക്കത്തിനിടയിലാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഉമ്മറിനെ കുത്തിയത്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിൽ ഉൾപ്പെട്ട ഒരാൾ ഒളിവിലാണ്.

  15 വർഷം മുമ്പ് മുഖത്തടിച്ചതിന്റെ പ്രതികാരം; സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടി

  വർഷങ്ങൾക്ക് മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടിയതായി പരാതി. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ (55) സുഹൃത്തായ ദിനേശൻ വെട്ടിയതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മുരളി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.

  ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോൺ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശൻ ഇരുകാലുകളിലും ഇരുകാലുകളിലും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ദിനേശൻ ചോദിച്ചപ്പോൾ, തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോൾ സുനി വടിവാൾ നൽകി വെട്ടാൻ പറഞ്ഞതിനെ തുടർന്ന് ദിനേശൻ കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓർത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആക്രമണത്തിൽ കാലിന്റെ പേശികൾക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

  Also read-പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ

  ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ

  തൊടുപുഴ: ഭാര്യാമാതാവിനെ വീടുകയറി മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച് മുങ്ങിനടന്ന പ്രതിയെ ആറുവർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബ് (38) ആണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ ശേഷം മുങ്ങിനടക്കുന്നവരുടെ കൂട്ടത്തില്‍നിന്നാണ് അജേഷിന്റെ പേര് പൊലീസിന്റെ ശ്രദ്ധയില്‍വരുന്നത്.

  തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. ആറുവര്‍ഷം മുന്‍പാണ് അജേഷ് ഭാര്യാമാതാവിനെ ആക്രമിച്ചത്. സംഭവം കേസായെങ്കിലും അജേഷ് ഒളിവില്‍പോയി. എന്നാല്‍ അടുത്തിടെ മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തിരുന്നു. ഇതിനായി അജേഷ് തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.
  Published by:Anuraj GR
  First published: