• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | ഓർഡർ ചെയ്ത ഭക്ഷണത്തെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരന് മർദനം

Attack | ഓർഡർ ചെയ്ത ഭക്ഷണത്തെ ചൊല്ലി തർക്കം; ഹോട്ടൽ ജീവനക്കാരന് മർദനം

അടിപിടിക്കിടെ ഹോട്ടലിലെ ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വയനാട്: ഓർഡർ ചെയ്ത ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടൽ ജീവനക്കാരന് മർദനം. കല്പറ്റ (Kalpetta)
    പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ന്യൂഫോം ഹോട്ടലിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി ജാഫറിനാണ് (36) മർദനത്തിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

    ഒരു സംഘം ആളുകൾ ഹോട്ടലിൽ വിളിച്ച് ഭക്ഷണം പാർസലായി ഓർഡർ ചെയ്തിരുന്നു. ഭക്ഷണം തയ്യാറാക്കിയശേഷം ജീവനക്കാർ ഇവരെ വിളിച്ചപ്പോൾ ഓട്ടോറിക്ഷ അയക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും ഭക്ഷണം എടുക്കാൻ ആളെത്താതിരുന്നതോടെ ജീവനക്കാർ ഇവരെ വീണ്ടും വിളിച്ച് ഭക്ഷണമെടുക്കാത്തതിന്റെ കാര്യമന്വേഷിച്ചു.

    ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹോട്ടലിലെത്തുകയും ജീവനക്കാരുമായി വാക്കേറ്റം നടത്തുകയും അത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിപിടിക്കിടെ ഹോട്ടലിലെ ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. തുടർന്ന് ഹോട്ടലുടമ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

    Also read- Joju George | 'തേയില തോട്ടത്തിലെ ഓഫ് റോഡ് റൈഡ് നിയമവിരുദ്ധ൦'; നടൻ ജോജു ജോർജിനെതിരെ പരാതിയുമായി KSU

    ഹോട്ടലിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തിൽ വ്യാപാരി-വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളെടുക്കണെമെന്നും അവർ ആവശ്യപ്പെട്ടു.

    പണിമുടക്കില്‍ പങ്കെടുത്തില്ല; കെഎസ്ആര്‍ടിസി ജീവനക്കാരന് സമരക്കാരുടെ മര്‍ദനം; പരാതി

    കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കാത്തതിന് വയനാട്ടിൽ ജീവനക്കാരനെ മർദിച്ചതായി പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ഷാജിക്കാണ് സമരാനുകൂലികളുടെ മർദനമേറ്റത്. പരുക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ പരാതിക്കാരനായ ഷാജി പങ്കെടുത്തിരുന്നില്ല. മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്ന തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ ഡ്യൂട്ടിയും ചെയ്തു. ഇതിൽ പ്രകോപിതരായ സമരാനുകൂലികൾ ആദ്യം ഫോണിൽ ഭീഷണിപ്പെടുത്തി.

    Also read- ഫോൺ സ്വിച്ച് ഓഫാക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; KSRTC സ്വിഫ്റ്റ് യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ

    കണ്ടാലറിയാവുന്ന രണ്ട് പേരടങ്ങുന്ന സംഘം ഷാജിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. തുടർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. മുഖത്ത് ഇടിച്ചുവെന്നാണ് പരാതി. കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മർദിച്ചത് എന്ന്  കാണിച്ച് ഷാജി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
    Published by:Naveen
    First published: