താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ വിവാഹസ്ഥലത്ത് വരൻ തൂങ്ങിമരിച്ചു

വിവാഹത്തിനെത്തിയ അതിഥികൾ വരന്‍റെ ആത്മഹത്യ വാർത്ത ഞെട്ടലോടെയാണ് കേട്ടത്.

News18 Malayalam | news18
Updated: November 10, 2019, 10:10 PM IST
താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ വിവാഹസ്ഥലത്ത് വരൻ തൂങ്ങിമരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 10, 2019, 10:10 PM IST IST
  • Share this:
ഹൈദരാബാദ്: പുതിയൊരു ജീവിതത്തിലേക്ക് ചുവടു വെയ്ക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വരൻ വിവാഹസ്ഥലത്ത് തൂങ്ങി മരിച്ചു. മെഡ് ചൽ ജില്ലയിലെ കൊമ്പല്ലിയിലാണ് 24 വയസുള്ള വരൻ വിവാഹച്ചടങ്ങുകൾക്ക് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.

അതേസമയം, വിവാഹദിവസം തന്നെ യുവാവ് എന്തുകൊണ്ട് ഇത്തരത്തിലൊരു കടുംകൈ ചെയ്തുവെന്നതിന്‍റെ കാരണങ്ങൾ വ്യക്തമല്ല.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ എൻ സായി സന്ദീപ് ആണ് വിവാഹസ്ഥലത്തെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. രാവിലെ 11.30ന് ആയിരുന്നു വിവാഹത്തിന്‍റെ സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹത്തിനെത്തിയ അതിഥികൾ വരന്‍റെ ആത്മഹത്യ വാർത്ത ഞെട്ടലോടെയാണ് കേട്ടത്.

ഗോൾ പോസ്റ്റ് വീണ് കുട്ടികൾക്ക് പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹദിവസം തന്നെ യുവാവ് ഇത്തരമൊരു കടുംകൈ ചെയ്തത് എന്തിനാണെന്ന് അന്വേഷണത്തിൽ വേണം കണ്ടെത്താൻ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍