മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാൻറെ സഹോദരിഅര്‍പ്പിതയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണ് മോഷണം പോയത്. ഇവരുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്ഡെയാണ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. അര്‍പ്പിതയുടെ വീട്ടില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്.
Also Read-മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി
ഇയാൾ ഉൾപ്പെടെ 12 പേരാണ് അർപ്പിതയുടെ വീട്ടിൽ ജോലി ചെയ്യുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തത്. മോഷണത്തിന് ശേഷം സന്ദീപ് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Salman Khan, Theft case