• HOME
  • »
  • NEWS
  • »
  • crime
  • »
  • രാത്രിയിൽ ബൈക്കിലെ പെട്രോൾ ഊറ്റിയ യുവാക്കളെ വീട്ടുടമ വീഡിയോയിൽ ചിത്രീകരിച്ചു; പൊലീസിന് കണ്ടെത്താനായില്ല

രാത്രിയിൽ ബൈക്കിലെ പെട്രോൾ ഊറ്റിയ യുവാക്കളെ വീട്ടുടമ വീഡിയോയിൽ ചിത്രീകരിച്ചു; പൊലീസിന് കണ്ടെത്താനായില്ല

വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിരമായതോടെയാണ് മോഷ്ടാക്കളെ കുടുക്കാൻ സിറാജുദ്ദീൻ ഉറക്കമൊഴിച്ച് കാത്തിരുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തൃശൂര്‍: രാത്രിയിൽ ബൈക്കിലെ പെട്രോൾ ഊറ്റിയ യുവാക്കളെ വീഡിയോയിൽ ചിത്രീകരിച്ച് വീട്ടുടമ. പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിരമായതോടെയാണ് മോഷ്ടാക്കളെ കുടുക്കാൻ സിറാജുദ്ദീൻ ഉറക്കമൊഴിച്ച് കാത്തിരുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് യുവാക്കള്‍ വീട്ടിൽ എത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന സിറാജുദ്ദീന്‍ ഒരു സംഘം യുവാക്കൾ ബൈക്കിൽനിന്ന് പെട്രോൾ ഊറ്റുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നാൽ ഇവരെ പിന്നാലെ കൂടി പിടികൂടാൻ ശ്രമിച്ചെങ്കിലും യുവാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്ന് സിറാജുദ്ദീൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സിറാജുദ്ദീൻ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ പ്രകാരം അണ്ടത്തോട് സ്വദേശിയുടെതാണ് ബൈക്കെന്ന് പൊലീസ് കണ്ടെത്തി. മുൻവശത്ത് നമ്പർ പ്ലേറ്റ് ഒഴിവാക്കിയാണ് സംഘം സിറാജുദ്ദീന്‍റെ വീട്ടിലെത്തിയത്. പിന്നിലെ നമ്പര്‍ പ്ലേറ്റ് മടക്കിവച്ച നിലയിലായിരുന്നു. മാര്‍ച്ച്‌ 14 ന് സമാനമായ രീതിയില്‍ മറ്റൊരു സംഘം യുവാക്കൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ലൈറ്റിട്ടതോടെ അവർ ഓടി രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 70കാരൻ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതെന്ന പരാതിയുമായി 50കാരിയായ വീട്ടമ്മ. ആലുവ യു.സി കോളജിന് സമീപം മക്കള്‍ക്കൊപ്പം താമസിക്കുന്ന കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ 50കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി. ആലങ്ങാട് കോട്ടപ്പുറം സ്വദേശി പി.കെ.എം. അഷറഫിനെതിരെ (70) ആണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.

You may also like: വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

അഷറഫിന്‍റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. പരിചയം വളർന്നതോടെയാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആദ്യം നൽകിയത് അഷറഫായിരുന്നു. തനിക്ക് സാമ്പത്തികമായി നല്ല ആസ്തിയുണ്ടെന്ന് അഷറഫ് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടതന്‍റെ പേരിലാണെന്നും ഇയാൾ പറഞ്ഞിരുന്നു. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് വീട്ടമ്മയിൽനിന്ന് 11.40 ലക്ഷം രൂപ അഷറഫ് കൈക്കലാക്കിയത്. നാട്ടിലെ വീട് പണയം വെച്ചയിനത്തിൽ ലഭിച്ച 10 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങുകയായിരുന്നു.
അതിനുശേഷം ഒന്നര മാസത്തോളം വീട്ടമ്മയ്ക്കൊപ്പം ഇയാൾ താമസിക്കുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് അഷറഫിനെ കാണാതായത്. ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് പോയ ഇയാൾ പിന്നീട് തിരിച്ചു വന്നിട്ടില്ല. സംഭവത്തിൽ വീട്ടമ്മയുടെ മൊഴി ആലുവ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള അഷറഫിനെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആലുവ സി.ഐ പി.എസ്. രാജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20)നെയാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. വിവാഹം വാഗ്ദാനം നൽകിയാണ് പ്രതി, പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പിന്നീട് പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ്, പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.


അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂര്‍ ഡി വൈ എസ് പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്താനും, സംഭവശേഷം ഒളിവിൽ പോകാനും പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Published by:Anuraj GR
First published: