കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം (Kollam) ജില്ലയിലെ പൂയപ്പള്ളി പൊലീസ് (Kerala Police) സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന് (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.
ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മലപ്പുറത്ത് യുവതിയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം (Rape) ചെയ്യാൻ ശ്രമം. മലപ്പുറം(Malappuram) ജില്ലയിലെ മൂത്തേടത്താണ് സംഭവം. യുവതിയെ ആക്രമിക്കാൻ ശ്രമിച്ച മൂത്തേടം സ്വദേശി കറുമ്ബശ്ശേരി ഷണ്മുഖദാസിനെ പൊലീസ് (Kerala police) അറസ്റ്റ് ചെയ്തു. ഇയാളെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read-
Malappuram | മലപ്പുറത്ത് പതിനാലുകാരിയെ ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ
കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ ഷൻമുഖദാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പിന്നാലെ വന്ന ഇയാൾ, ആൾത്താമസമില്ലാത്ത പ്രദേശത്ത് എത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയും റബർതോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. യുവതിയെ ഇയാൾ മർദ്ദിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ ഷൺമുഖദാസിൽനിന്ന് കുതറിമാറിയ യുവതി ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ എത്തി ഇയാൾ വീണ്ടും യുവതിയെ കടന്നു പിടിച്ചു.
യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്ത് ആടിനെ തീറ്റുകയായിരുന്ന രണ്ട് പ്രദേശവാസികൾ ഓടിയെത്തി. ഇവരെ കണ്ടതോടെ പ്രതി ഓടിരക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അക്രമിയെ കുറിച്ച് യുവതി നൽകിയ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ മുമ്പും സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Pocso Case| വിവാഹ വാഗ്ദാനം നല്കി 15കാരിയെ പീഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിന് 25 വര്‍ഷം കഠിനതടവ്
വിവാഹ വാഗ്ദാനം (Promise of marriage) നല്കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച (rape) കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് (Madrasa Teacher) 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി (Beemapalli) മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന് (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി (Special Fast Track Court) ജഡ്ജി ആര്. ജയകൃഷ്ണന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ഈ സമയം ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി.
എന്നാല്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇത് ചോദിക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.
ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.