നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്നു മക്കളെ ഉപേക്ഷിച്ച് യുപിക്കാരനൊപ്പം പോയ യുവതി രണ്ടു ദിവസത്തിനു ശേഷം വീട്ടിൽതിരിച്ചെത്തി; 'നോ' പറഞ്ഞ് ഭർത്താവ്

  മൂന്നു മക്കളെ ഉപേക്ഷിച്ച് യുപിക്കാരനൊപ്പം പോയ യുവതി രണ്ടു ദിവസത്തിനു ശേഷം വീട്ടിൽതിരിച്ചെത്തി; 'നോ' പറഞ്ഞ് ഭർത്താവ്

  പരപ്പ ഗ്രാമീൺ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ അലം എന്ന യുവാവിനൊപ്പമാണ് 35കാരിയായ വീട്ടമ്മ ഒളിച്ചോടിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാസർകോട്: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തി. ബദിയടുക്ക കജെ സ്വദേശി അബ്ബാസിന്‍റെ ഭാര്യ റിഫാനത്താണ് തിരിച്ചെത്തിയത്. എന്നാൽ ഇവരെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഭർത്താവ്.

   പരപ്പ ഗ്രാമീൺ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ അലം എന്ന യുവാവിനൊപ്പമാണ് 35കാരിയായ വീട്ടമ്മ ഒളിച്ചോടിയത്. യുവതിയും ഉത്തർപ്രദേശ് സ്വദേശിയും പാലക്കാട് എത്തി ലോഡ്ജിൽ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു. ഇതിനിടെയാണ് മക്കളെ ഉപേക്ഷിച്ചു പോയ ഭാര്യയ്ക്കെതിരെ ഭർത്താവ് കേസ് കൊടുത്ത വിവരം യുവതി നാട്ടിൽ നിന്ന് സുഹൃത്ത് വിളിച്ച് അറിയിച്ചത്.

   ഇതേത്തുടർന്ന് വീട്ടമ്മയും ഉത്തർപ്രദേശ് സ്വദേശിയും കഴിഞ്ഞ ദിവസം കാസർകോട് തിരിച്ചെത്തി പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായില്ല. ഇതേത്തുടർന്ന് യുവതിയെ, അവരുടെ വീട്ടുകാർക്കൊപ്പമാണ് കോടതി മടക്കി അയച്ചത്. ആലമിനെതിരെ യുവതിക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പൊലീസ് വിട്ടയച്ചു.

   പ്രണയത്തിൽനിന്ന് പിൻമാറിയെന്ന് ആരോപിച്ച് പെൺകുട്ടിയെ വീട്ടിൽ കയറി അടിച്ചു

   പത്തനംതിട്ട: പ്രണയത്തിൽ നിന്ന് പിൻമാറിയെന്ന് ആരോപിച്ച് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയിലാണ് സംഭവം. യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

   Also Read- ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

   സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്‍റെ ചില ദുശീലങ്ങൾ കാരണം അടുത്തിടെയാണ് പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടി. അതിനിടെയാണ് യുവാവ് വീടുകയറി പെൺകുട്ടിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

   കുറച്ചു ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയിൽ വെച്ച് പെൺകുട്ടിയും യുവാവും തമ്മിൽ കണ്ടിരുന്നു. ഇരുവരും നടുറോഡിൽവെച്ച് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ പെൺകുട്ടിയെ ആഷിഖ് തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് ആഷിഖിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
   Published by:Anuraj GR
   First published:
   )}