ഡെറാഡൂണ്‍: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്. ഹൗസ് കീപ്പിങ് തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയെയാണ് ഹോട്ടലില്‍ താമസിക്കാനെത്തിയ പതിനഞ്ചുകാരന് പീഡിപ്പിച്ചത്. ഡെറാഡൂണിലാണ് നടുക്കുന്ന സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു പതിനഞ്ചുകാരന്. യുവതി സ്ത്രീകളുടെ വാഷ്റൂമില്‍ നില്ക്കുമ്പോള് 15കാരന് അവിടേക്ക് എത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പുറത്തേക്ക് പോകാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ശുചിമുറി അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.
സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹപ്രവര്‍ത്തകരാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ പരാതി നല്കിയതോടെയാ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. അതിജീവിത വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്.
Murder | പുതിയ വസ്ത്രം വാങ്ങാന്‍ 500 രൂപ കൊടുത്തില്ല;പത്തുവയസുകാരന് അമ്മയെ വെട്ടിക്കൊന്നു
ഭുവനേശ്വര്‍: പുതിയ വസ്ത്രം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി പത്തുവയസുകാരന്. ഒഡിഷയിലെ കിയോന്‍ജാര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. പ്രദേശത്തെ ആഘോഷത്തിന് ഇടാന്‍ വസ്ത്രം വാങ്ങാന്‍ 500രൂപ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ മുഗ സാന്ത പണം നല്‍കിയിരുന്നില്ല.
പണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്കാന് വിസമ്മതിച്ചതോടെ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപ്പെടുത്തിയശേഷം അമ്മയുടെ കഴുത്തു മുറിക്കാനും കുട്ടി ശ്രമിച്ചു.
അഞ്ചുവര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവും മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.