HOME » NEWS » Crime » HOUSEWIFE ARRESTED FOR ABANDONING FOUR DAY OLD BABY

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ അറസ്റ്റിൽ

വിവാഹിതയും 13 വയസുള്ള പെൺകുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഇവർ ഭർത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയുമായി പ്രണയത്തിലായത്...

News18 Malayalam | news18-malayalam
Updated: July 18, 2021, 8:38 AM IST
നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിച്ച വീട്ടമ്മ, നാ​ലു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ആ​ക്​​ട്​ പ്ര​കാ​രം കേ​സെ​ടു​ത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വിവാഹിതയും 13 വയസുള്ള പെൺകുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഇവർ ഭർത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വിവാഹം നടന്നത്. നേരത്തെ വിവാഹം കഴിച്ച കാര്യവും, കുട്ടിയുണ്ടെന്ന കാര്യവും ഇവർ പന്തീരാങ്കാവിലെ പുതിയ ഭർത്താവിൽനിന്ന് മറച്ചുവെച്ചു.

എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിക്കാതെയായിരുന്നു പുതിയ വിവാഹം. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഇവർ ജോലി സംബന്ധമായി കോഴിക്കോട് ആണെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. നാ​ലു ദി​വ​സം മുമ്പ്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സി​സേ​റി​യ​നി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വം നടന്നത്. അതിനിടെ യുവതി നേ​ര​ത്തേ വി​വാ​ഹി​ത​യാ​യി​രു​ന്നെ​ന്നും 13 വയസുള്ള പെൺകുട്ടിയുണ്ടെന്നുമുള്ള വി​വ​രം ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​ത്. ഇതോടെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്തൃവീട്ടിൽ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.

ഇതേ തുടർന്ന് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വിവരം അറിഞ്ഞ യുവതി, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നേ​ര​ത്തേ ഇ​വ​ര്‍ ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രവും ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം താ​മ​സി​ച്ച ശേ​ഷം ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

പതിനാലുകാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അയൽവാസിയായ യുവാവ് പോക്സോ കേസിൽ അകത്തായി

നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി. വീടിന്റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് കേസ്. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേൽപറമ്പ പൊലീസ്, വസ്ത്രം പൊക്കി കാണിച്ചതിനും സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.


അന്വേഷണത്തിനൊടുവിലാണ് മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ വി കെ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ പി, സരള ടി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് മേൽപറമ്പ പൊലീസ് അറിയിച്ചു.

അശ്ലീല സന്ദേശമയക്കുന്നു; പരാതി പരിഹരിക്കാൻ വന്ന എഎസ്ഐക്കെതിരെ വീട്ടമ്മയുടെ പരാതി

നിരന്തരം അശ്ലീല സന്ദേശമയക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. എറണാകുളം സ്വദേശിനിയാണ് എഎസ്ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്റെ ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തുന്നത്. തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തി. ഇയാളിൽ നിന്നാണ് വീട്ടമ്മയ്ക്ക് മോശം അനുഭവമുണ്ടായത്.
Published by: Anuraj GR
First published: July 18, 2021, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories