അമ്മായിയപ്പനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു; മരുമകൾ അറസ്റ്റിൽ

വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പൊലീസിൽ പരാതി

News18 Malayalam | news18
Updated: October 19, 2019, 11:11 AM IST
അമ്മായിയപ്പനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു; മരുമകൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 19, 2019, 11:11 AM IST
  • Share this:
കൊൽക്കത്ത: പശ്ചിമംഗാളിൽ ഭർതൃപിതാവിനെ തടിക്കഷ്ണംകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മരുമകൾ പിടിയിൽ. ഗോബാർദംഗയിലാണ് സംഭവം. ജഗദീഷ് ഹാൽദറിനാണ് അടിയ്യേറ്റത്. വ്യാഴാഴ്ച രാത്രി അദ്ദേഹം പൊലീസിൽ പരാതി നൽകി. മകനും മരുമകളും ചേർന്ന് മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Also Read- സത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനോക്കുന്ന മെക്കാനിക്ക് പിടിയിൽ

വീട്ടുപകരണങ്ങളും സാധന സാമഗ്രികളും എല്ലാം മകനും മരുമകളുംചേർന്ന് അടിച്ചുടച്ചുവെന്നും വൃദ്ധൻ പരാതിയിൽ പറയുന്നു. തന്നെ മരകഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. തലപൊട്ടി ചോരയൊലിച്ചതോടെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മരുമകൾ അറസ്റ്റിലായെങ്കിലും മകൻ സ്വപൻ ഹാൽദർ ഒളിവിലാണ്.

First published: October 19, 2019, 11:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading