നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അശ്ലീല സന്ദേശമയക്കുന്നു; പരാതി പരിഹരിക്കാൻ വന്ന എഎസ്ഐക്കെതിരെ വീട്ടമ്മയുടെ പരാതി

  അശ്ലീല സന്ദേശമയക്കുന്നു; പരാതി പരിഹരിക്കാൻ വന്ന എഎസ്ഐക്കെതിരെ വീട്ടമ്മയുടെ പരാതി

  എറണാകുളം സ്വദേശിനിയാണ് എഎസ്ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: നിരന്തരം അശ്ലീല സന്ദേശമയക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. എറണാകുളം സ്വദേശിനിയാണ് എഎസ്ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്റെ ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തുന്നത്. തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തി. ഇയാളിൽ നിന്നാണ് വീട്ടമ്മയ്ക്ക് മോശം അനുഭവമുണ്ടായത്.

   കൗൺസിലിങ്ങിനായി ഫോൺ വിളിച്ചു തുടങ്ങിയ എഎസ്ഐ പിന്നീട് അശ്ലീല സന്ദേശങ്ങൾ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്ഐ പ്രവൃത്തികൾ തുടർന്നു. താത്‌പര്യങ്ങൾക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോൾ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു.

   കഞ്ചാവ് മാഫിയ പോലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; ഒരു ഉദ്യോഗസ്ഥന് പരിക്ക്

   നെയ്യാർ ഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ പെട്രോള്‍ ബോംബ് ആക്രമണം. ബോംബേറിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. നെയ്യർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്ളാവെട്ടി നെല്ലികുന്നം കോളനി പ്രദേശത്താണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്.

   Also Read- അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി എത്തിയയാൾ പിടിയിൽ

   ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ കോട്ടൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പെട്രോൾ സംഘം ആദ്യം വിരട്ടിയോടിച്ചു. എന്നാൽ പിന്നീട് സംഘടിച്ചെത്തിയ അക്രമികൾ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സിപിഒ ടിനോ ജോസഫിന് പരിക്കേറ്റത്.

   Also Read- ലൈംഗികപീഡനശ്രമം എതിർത്തതിന് കൊല; കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

   ബോംബേറിന് ശേഷം അക്രമിസംഘം പൊലീസ് ജീപ്പ് പൂർണമായും അടിച്ച് തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. വീടുകളുടെ ജനാലകളും, വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. പൊലീസിന് വിവരം ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് പ്രദേശവാസികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. കഞ്ചാവ് മാഫിയയുടെ അക്രമം തുടങ്ങിയതോടെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.
   Published by:Rajesh V
   First published:
   )}