നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർ വളർത്തുനായയെ തല്ലിക്കൊന്നു; വീട്ടമ്മ എസ്.പിയ്ക്ക് പരാതി നൽകി

  പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർ വളർത്തുനായയെ തല്ലിക്കൊന്നു; വീട്ടമ്മ എസ്.പിയ്ക്ക് പരാതി നൽകി

  വീട്ടിൽ വളർത്തിയിരുന്ന പഗ്ഗ് ഇനത്തില്‍പെട്ട 'പിക്‌സി' എന്ന നായയെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നതെന്ന് പരാതിയിൽ പറയുന്നു

  Pet-dog

  Pet-dog

  • Share this:
   കൊച്ചി: പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർ (Kerala Police) വളർത്തുനായയെ തല്ലിക്കൊന്നെന്ന പരാതിയുമായി വീട്ടമ്മ (house Wife). ചെങ്ങമനാട് വേണാട്ടു പറമ്ബില്‍ മേരി തങ്കച്ചനാണ് എറണാകുളം(Ernakulam) റൂറൽ എസ്.പിക്ക് പരാതി നൽകിയത്. ഇവരുടെ വീട്ടിൽ വളർത്തിയിരുന്ന പഗ്ഗ് ഇനത്തില്‍പെട്ട 'പിക്‌സി' എന്ന നായയെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നതെന്ന് പരാതിയിൽ പറയുന്നു. തങ്കച്ചന്‍റെയും മേരിയുടെയും ഇളയമകൻ ജസ്റ്റിനെ അന്വേഷിച്ചാണ് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയത്. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് ജസ്റ്റിൻ.

   ശനിയാഴ്ച ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജസ്റ്റിനെ അന്വേഷിച്ച് എത്തിയത്. ഈ സമയം മേരി തങ്കച്ചനും മൂത്തമകൻ ജിജോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൊലീസുകാരെ മുൻവശത്തുനിർത്തിയ ശേഷം സ്റ്റേഷൻ ഹൌസ് ഓഫീസർ പിൻഭാഗത്തുകൂടിയാണ് ഇവരുടെ വീട്ടിലേക്ക് വന്നത്. ഈ സമയം വീടിന്‍റെ പിൻവശത്ത് നിന്ന നായയൊണ് എസ്. എച്ച്. ഒ മരക്ഷ്ണം ഉപയോഗിച്ച് അടിച്ചുകൊന്നതെന്ന് പരാതിയിൽ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ജിജോ നായ ചത്തുകിടക്കുന്നതാണ് കണ്ടത്. ഒറ്റയടിക്ക് നായ ചത്തതായും ഇവർ ആരോപിക്കുന്നു. തുടർന്ന് ജിജോയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും പൊലീസ് സംഘം സ്ഥലത്ത് നിന്ന് കടക്കാൻ ഒരുങ്ങി.

   എന്നാൽ മേരി, നായയുടെ മൃതദേഹവുമായി പൊലീസ് ജീപ്പ് തടഞ്ഞു. ഈ സമയം വാഹനം കയറ്റിയിറക്കി കൊല്ലുമെന്ന് പൊലീസ് സംഘം മേരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ മേരിയെ മാറ്റിയശേഷം പൊലീസ് സംഘം അവിടെനിന്ന് പോയി. തുടർന്ന് ജിജോ നായയുടെ ജഡവുമായി പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ പൊലീസുകാർ ജിജോയെ വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു. തുടർന്ന് നായയെ വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് മേരി. എസ്.പിക്ക് പരാതി നൽകിയതിന് പുറമെ മനേക ഗാന്ധിക്കും മേരി പരാതി നൽകിയിട്ടുണ്ട്.

   Also Read-Landslide | എറണാകുളത്ത് കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; ഒരു മരണം

   അതേസമയം നായയെ കൊന്നത് തങ്ങളല്ലെന്ന നിലപാടിലാണ് പൊലീസ് സംഘം. അവിടെ എത്തുമ്പോൾ നായകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും ചെങ്ങമനാട് പൊലീസ് വിശദീകരിക്കുന്നു. മുമ്പും നിരവധി തവണ ജസ്റ്റിനെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

   വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍; നായ്ക്കളുടെ ഉടമ പൊലീസ് കസ്റ്റഡിയില്‍

   വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലാണ് വളര്‍ത്തുനായ്ക്കള്‍ ജോലിയക്ക് പോവുകയായിരുന്ന സ്ത്രീയെ അക്രമിക്കുകയായിരുന്നു. ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നയ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}