നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; കാമുകനൊപ്പം പിടിയിൽ

  വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; കാമുകനൊപ്പം പിടിയിൽ

  ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്.

   കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ സഹായത്തോടെയാണ് പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

   പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

   പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തു​ന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ പൊലീസ്​ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. യുപി ഗൊരഖ്​​പൂരിലെ ട്രാഫിക്​ പൊലീസ്​ സബ് ​ഇൻസ്​പെക്​ടർ വിജയ്​ തിവാരിയാണ്​ അറസ്റ്റിലായത്​. 2014ലാണ്​ തിവാരി വിവാഹിതനായത്​. 20 ലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെട്ടും​ പീഡനം തുടർന്നു. റാംപുർ കാർഖാന പൊലീസാണ്​ തിവാരിയെ അറസ്റ്റ് ചെയ്തത്.

   Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

   പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. 2017ൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ചർച്ച നടത്തി വീണ്ടും യുവതി ഭർതൃവീട്ടിലെത്തി. ഇതോടെ കാര്യങ്ങൾ വഷളായി. പിന്നീട് 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പീഡനം.

   യുവതിയുടെ പരാതിയുടെ അടിസ്ഥനത്തിൽ ഇക്കഴിഞ്ഞ മാർച്ചിൽ രാംപൂർ കാർഖാന പൊലീസ് സ്റ്റേഷനിൽ വിജയ് തിവാരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഗൊരഖ്പൂരിലെ പാട്രി ബസാർ ഭാഗത്ത് നിന്ന് വ്യാഴാഴ്ച വിജയ് തിവാരിയെ അറസ്റ്റ് ചെയ്തു.

   Also Read- ആശ്വാസമായി ഇ-സഞ്ജീവനി; രാജ്യത്ത് ഇതുവരെ 1.2 കോടി കൺസൾട്ടേഷനുകൾ; കേരളത്തിന് പത്താം സ്ഥാനം

   News Summary- A 34-year-old housewife has been arrested for eloping with her boyfriend with a loan of Rs 4 lakh. A man and a woman were arrested in Kozhikode for fleeing from Payyannur, Kannur. The two have been missing since August 26. The woman and her boyfriend were arrested in Kozhikode while the Payyannur police was investigating the case on the complaint of the relatives.
   Published by:Anuraj GR
   First published:
   )}