നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത്

    യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത്

    സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു

    Sindhu

    Sindhu

    • Share this:
      കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

      അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

      എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു. സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

      അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

      വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ 50 പേർ അറസ്റ്റിൽ

      തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പടെ 50 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്റ്റാമ്പ്, എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്തുക്കളുമായി സ്ത്രീകൾ ഉൾപ്പെടെ 50 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

      Also Read- 7.7 കോടി രൂപ അബദ്ധത്തിൽ അക്കൗണ്ടിലെത്തി; ഒരു വർഷമായി ഉറക്കം നഷ്ടപ്പെട്ട യുവതി പണത്തിന്‍റെ ഉടമയെ കണ്ടെത്തി!

      നിർമ്മാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്. ഇന്നലെയും ഇന്നും ആയിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്.
      എക്സൈസ് എൻഫോഴ്സ്മെൻറിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട് എന്നും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമായി പറയാൻ കഴിയു എന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

      ആര്യനാട് സ്വദേശി അക്ഷയ് മോഹന്റ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാളെയും സഹായിയായ ഷാൻ പീറ്ററിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്.

      റിസോർട്ടിൽ മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ലെന്നും, ബോട്ട് മാർഗം മാത്രമേ റിസോർട്ടിൽ എത്താനാവൂ എന്നിരിക്കെ ബോട്ട് സൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിയ റിസോർട്ട് അധികൃതരുടെ ഉദ്ദേശശുദ്ധിയും സംശയ നിഴലിലാണ്. മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസ്സമുണ്ട്.
      Published by:Anuraj GR
      First published: