നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മ നഗരസഭയുടെ സന്ദർശക ഡയറിയിൽ ഫോൺ നമ്പർ എഴുതി; പിന്നെ നിലയ്ക്കാത്ത ഫോൺവിളി

  വീട്ടമ്മ നഗരസഭയുടെ സന്ദർശക ഡയറിയിൽ ഫോൺ നമ്പർ എഴുതി; പിന്നെ നിലയ്ക്കാത്ത ഫോൺവിളി

  വീട്ടമ്മയുടെ കുടുംബ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോട്ടയം വാകത്താനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസങ്ങളിലാണ് പുറംലോകം അറിഞ്ഞത്. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ ചില സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. കുടുംബം പോറ്റാനായി തുന്നൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മൊബൈലിലേക്ക് രാവും പകലും ഫോൺ വിളികളെത്തി. ശല്യം സഹിക്കാനാകാതെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും ഫോണ്‍ നമ്പർ മാറ്റാനായിരുന്നു നിർദേശം. ഒടുവിൽ സഹികെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തവരെ പൊലീസ് പിടികൂടി. ഈ സംഭവത്തിന് പിന്നാലെ സമാനമായ നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്.

   കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ മേഖലാ ഓഫീസിലെ സന്ദർശക ഡയറിയിൽ കോവിഡ് മാനദണ്ഡപ്രകാരം ഫോൺ നമ്പർ എഴുതിപ്പോയെന്ന തെറ്റു മാത്രമേ മറ്റൊരു വീട്ടമ്മ ചെയ്തുള്ളൂ. ഈ ഫോണിലേക്കുള്ള വിളി അവസാനിപ്പിക്കാൻ അവസാനം പൊലീസിനെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് മാനദണ്ഡപ്രകാരം, സന്ദർശകർ ഫോൺ നമ്പർ എഴുതണമെന്ന നിർദേശം അനുസരിച്ചതാണ്. എഴുതി മണിക്കൂറുകൾക്കുള്ളിൽ ഫോൺ വിളി വന്നു. നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാന്യമായി സംസാരിച്ചായിരുന്നു തുടക്കം.

   വീട്ടമ്മയുടെ കുടുംബ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് ഒരു തവണ വിളിച്ചതോടെ ഫോൺ നമ്പർ ഓഫായി. വ്യാജ വിലാസത്തിലെടുത്ത ഫോൺ നമ്പറാണെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ഫോൺ വഴിയുള്ള ശല്യം ഉണ്ടായിട്ടില്ല.

   Also Read- വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ച സംഭവം; പരാതിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

   പാമ്പാടിയിലെ വീട്ടമ്മയ്ക്ക് അബദ്ധത്തിൽ വന്ന ഫോൺ കോൾ ഒടുവിൽ പോക്സോ കേസിൽ എത്തിയ സംഭവം നടന്നത് രണ്ടാഴ്ച മുൻപാണ്. ഇന്റർനെറ്റ് കോളായിരുന്നു. വിദേശത്തുള്ള ബന്ധുവാണെന്നു കരുതി വീട്ടമ്മ സംസാരിച്ചു. മറുതലയ്ക്കലുള്ള ആൾ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു. ഇയാൾ വീണ്ടും വിളിച്ചപ്പോൾ 11 വയസ്സുള്ള മകളാണ് ഫോണെടുത്തത്. കുട്ടിയുമായി പരിചയത്തിലായതോടെ ഓൺലൈൻ ക്ലാസ് സമയത്ത് ഇയാൾ പതിവായി കുട്ടിയെ വിളിച്ചുതുടങ്ങി.

   കുട്ടിയുടെ ഫോട്ടോകൾ കൈക്കലാക്കി. ഇതു വീട്ടിലേക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. നെറ്റ് കോൾ വന്നതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും സൈബർ സെ‍ൽ സഹായത്തോടെ മലേഷ്യയിൽ നിന്നു പ്രതിയെ ചെന്നൈയിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയാണ് അറസ്റ്റിലായത്.
   Published by:Rajesh V
   First published:
   )}