നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വീട്ടമ്മയെ വെട്ടി കുഞ്ഞിനെ തട്ടിയെടുത്തു; അയല്‍വാസിയായ യുവാവിനെ സാഹസികമായി പിടികൂടി

    വീട്ടമ്മയെ വെട്ടി കുഞ്ഞിനെ തട്ടിയെടുത്തു; അയല്‍വാസിയായ യുവാവിനെ സാഹസികമായി പിടികൂടി

    മകന്‍ വൈശാഖിന്റെ രണ്ടരവയസ്സുള്ള മകനുമായി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു നീന. പെട്ടെന്ന് വെട്ടുകത്തിയുമായി എത്തിയ കിരണ്‍ നീനയെ ആക്രമിക്കുകയായിരുന്നു.

    • Share this:
      നെയ്യാറ്റിന്‍കര: വീട്ടമ്മയെ (housewife) വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രണ്ടര വയസുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയ അയല്‍വാസിയായ(neighbour) യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. കുഞ്ഞിനെ പ്രതിയുടെ വീട്ടില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് വാതില്‍ വെട്ടിപ്പൊളിച്ചു രക്ഷപ്പെടുത്തി.

      വഴുതൂര്‍ രവി മന്ദിരത്തില്‍ നീന(65)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വഴുതൂര്‍ കല്പിതത്തില്‍ കിരണ്‍(26) ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.

      ചൊവ്വാഴ്ചയായിരുന്നു സംഭവം. മകന്‍ വൈശാഖിന്റെ രണ്ടരവയസ്സുള്ള മകനുമായി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു നീന. പെട്ടെന്ന് വെട്ടുകത്തിയുമായി എത്തിയ കിരണ്‍ നീനയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നീനയുടെ കഴുത്തിനും ചെവിക്കും പരിക്കേറ്റു.

      കുഞ്ഞിനെ എടുത്തുകൊണ്ട് സ്വന്തം മുറിയിലേക്കാണ് കിരണ്‍ കൊണ്ടുപോയത്. നീന നാട്ടുകാരെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയുമെത്തി. വീടിന്റെ പുറംവാതില്‍ തുറന്ന് അകത്തുകടന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തി കുഞ്ഞിനെ രക്ഷിച്ചത്.

      പ്രതി വീട്ടിലും ബഹളമുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡുചെയ്തു.

      Murder |പുലര്‍ച്ചെ യുവതി കാമുകനെ കാണാനിറങ്ങി; പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊലപ്പെടുത്തി

      ജയ്പൂര്‍: പുലര്‍ച്ചെ കാമുകനെ കാണാനിറങ്ങിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ്(husband) കാമുകനെ കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്.

      ഭര്‍ത്താവുമായി ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

      യോഗേഷുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു. വീടിന് സമീപത്തുണ്ടെന്നും പുറത്തുവരണമെന്നുമാണ് കാമുകന്‍ യുവതിയോട് ആവശ്യപ്പട്ടത്.

      തുടര്‍ന്ന് യുവതി വീടിന് പുറത്തിറങ്ങി കാമുകന്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പോയി. യുവതിയുടെ ഭര്‍ത്താവ് ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. ഭാര്യ കാമുകനെ കണ്ടതിന് പിന്നാലെ ഇയാള്‍ കത്തിയുമായി ഓടിയെത്തി. ആദ്യം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പിന്നാലെ പ്രതി യോഗേഷിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

      യോഗേഷ് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് കഴുത്തറുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യോഗേഷിനെ പിന്നീട് യുവതിയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ജയ്പൂര്‍ വെസ്റ്റ് ഡി.സി.പി. റിച്ച തോമര്‍ പറഞ്ഞു.

      യുവതിയെയും നാട്ടുകാരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രണയത്തെച്ചൊല്ലിയാണ് യോഗേഷിനെ കുത്തിക്കൊന്നതെന്ന് വ്യക്തമായത്. യുവതിയും കൊല്ലപ്പെട്ട യോഗേഷും ഡല്‍ഹി സ്വദേശികളാണ്. ആക്രിക്കച്ചവടക്കാരനായ യോഗേഷിനെ കടയില്‍ പോയസമയത്താണ് യുവതി പരിചയപ്പെട്ടതെന്നും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
      Published by:Sarath Mohanan
      First published: