നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിന്‍റെ ബൈക്കിൽ ലിഫ്റ്റ് തേടിയ വീട്ടമ്മയ്ക്ക് പണവും മൊബൈലും നഷ്ടമായി

  യുവാവിന്‍റെ ബൈക്കിൽ ലിഫ്റ്റ് തേടിയ വീട്ടമ്മയ്ക്ക് പണവും മൊബൈലും നഷ്ടമായി

  വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സി. സി. ടി. വി ക്യാമറ പരിശോധിച്ചെങ്കിലും ഹെല്‍മറ്റും മാസ്കും വച്ചിരിക്കുന്നതിനാല്‍ യുവാവിനെ തിരിച്ചറിയാനായില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: പരിചയം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും കവർന്നതായി പരാതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഇവർ ശൂരനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പതാരത്തുള്ള സ്വകാര്യ പണയ സ്ഥാപനത്തില്‍ പോയി തിരികെ വരുന്ന വഴി പതാരം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച്‌ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ സമീപം നിർത്തി. പരിചയഭാവത്തിൽ സംസാരിക്കുകയും ചെയ്തു. വീട്ടമ്മയുടെ വീടിന്‍റെ ഭാഗത്തേക്കാണ് പോകുന്നതെന്നും, വീടിന് മുന്നിൽ ഇറക്കാമെന്നും പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയുടെ കൈയിലുണ്ടായിരുന്ന കവറും ബാഗും ബൈക്കിന് മുന്നിൽ വാങ്ങി വെച്ചു. സംശയം തോന്നാത്തതിനാൽ വീട്ടമ്മ അത് നൽകുകയും ചെയ്തു.

   എന്നാൽ കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം യുവാവ് മനപൂർവ്വം കവർ കൈകൊണ്ട് തട്ടി താഴെയിട്ടു. ഇതോടെ ബൈക്ക് നിർത്തിയ ശേഷം വീട്ടമ്മയോട് അത് എടുക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ബൈക്കിൽനിന്ന് ഇറങ്ങിയ തക്കം നോക്കി ബാഗുമായി അതിവേഗം ഓടിച്ചു പോകുകയായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സി. സി. ടി. വി ക്യാമറ പരിശോധിച്ചെങ്കിലും ഹെല്‍മറ്റും മാസ്കും വച്ചിരിക്കുന്നതിനാല്‍ യുവാവിനെ തിരിച്ചറിയാനായില്ല. പഴ്സില്‍ 2800 രൂപയും മൊബൈല്‍ ഫോണും പണയം വെച്ചതിന്‍റെ രേഖകളും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. ശൂരനാട് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

   ഭർത്താവിന്റെ ഉറ്റസുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ; ബാങ്ക്ജീവനക്കാരിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

   കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

   Also Read- നാലുവർഷം കൊണ്ട് ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികചൂഷണം; 23 കാരൻ പിടിയിൽ; കെണിയിലാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ

   ഉള്ളാളിലെ കോൺഗ്രസിന്റെ പരേതനായ മുൻ എം എൽ എ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിലായത്. അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയയും

   എന്നിവരാണ് അറസ്റ്റിലായത്.

   നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്നും ലാപ്ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

   കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}