തൃശൂർ: വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ വീട്ടമ്മയുടെ മാല കവർന്നു. കൊടുങ്ങല്ലൂർ മേത്തല ചാലക്കുളത്ത് തലപ്പള്ളി അജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. അജിത്തിന്റെ ഭാര്യ ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
Also read-കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ കവർച്ച നടത്തുന്നയാൾ അറസ്റ്റിൽ
ഉറങ്ങിക്കിടക്കുന്നതിനിടയിലായിരുന്നു ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മാല പൊട്ടിക്കുന്നതിനിടെ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.