ബെംഗളൂരു: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയൽക്കാരനായ 48കാരൻ അറസ്റ്റിലായി. ബംഗളരുവിലാണ് 38കാരിയായ യുവതി, അയൽവാസി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുദിനപാള്യ വിശ്വേശ്വരിയ ലേഔട്ടിലെ ഏഴാമത്തെ ബ്ലോക്കിൽ താമസിക്കുന്ന 48 കാരനായ ഉത്തമിനെയാണ് പൊലീസ് പിടികൂടിയത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി.
കഴിഞ്ഞ രണ്ട് വർഷമായി മുദിനപാള്യയിൽ താമസിക്കുന്ന 38 കാരിയായ യുവതിക്ക് യഥാക്രമം 15 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. പ്രതി അവരുടെ എതിർവശത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ ഉത്തം നിരന്തരമായി ശല്യപ്പെടുത്തിയതായും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ച് വാതിലുകളും ജനലുകളും തുറന്ന് ഉത്തം തന്റെ വീട്ടിനുള്ളിൽ നടക്കാറുണ്ടെന്നും താൻ കേൾക്കെ അശ്ലീല സംഭാഷണങ്ങൾ ഉറക്കെ സംസാരിക്കാറുണ്ടെന്നും യുവതി അന്നപൂർണേശ്വരി നഗർ പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി.
Also Read-
'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചുവ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭർത്താവും മക്കളും വീട്ടിലായിരിക്കുമ്പോൾ കടയിൽ പോകാൻ ഇറങ്ങിയ യുവതി തിരിച്ചെത്തിയപ്പോൾ ഉത്തം അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ രാത്രിയിൽ കൂടെ കിടക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ചു. ഇതുകേട്ട് അവിടേക്ക് വന്ന യുവതിയുടെ ഭർത്താവും ഉത്തമും തമ്മിൽ വാക്കുതർക്കമായി. യുവതിയെ ഇഷ്ടമാണെന്ന് ഉത്തം അവരുടെ ഭർത്താവിനോട് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയായി. ഇതിന് ഇടയിലേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി, അവരെ കടന്നുപിടിക്കുകയും ചെയ്തു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ ഇര അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ ഇയാളുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വണ്ടിപ്പെരിയാർ കൊലപാതകം: പെൺകുട്ടിയെ പീഡിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങിനൽകിയിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതംവണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പ്രലോഭിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറ്റിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.
കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാര്‍ക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര്‍ മൊഴി നൽകി.
ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നല്‍കിയശേഷം ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കിയത്. തുടർന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു.
തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹ പരിശോധനയില്‍, പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാര്‍ സി ഐ. ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.