• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | വീട്ടമ്മയെ വീട്ടില്‍ കയറി ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

Murder | വീട്ടമ്മയെ വീട്ടില്‍ കയറി ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ പ്രതി മൂന്ന് പേരെ ആക്രമിച്ചു.

  • Share this:
    പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊന്നു(Murder). കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് അയല്‍വാസിയാണ് ഇവരെ കുത്തിയത്. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

    കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാനസിക വൈകല്യമുളളയാളാണ് പ്രതിയെന്നാണ് സൂചന.

    Also Read-ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് ജയിലില്‍; 'മരിച്ച' ഭാര്യ കാമുകനൊപ്പം താമസം

    കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ എട്ടുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

    Stabbed| തിരുവനന്തപുരത്ത് ഇറച്ചിക്കടയിൽ തർക്കം; രണ്ട് പേർക്ക് കുത്തേറ്റു

    തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ (Eid Ul Fitrs) ആഘോഷത്തിനായി നാട് ഒരുങ്ങിനിൽക്കെ തലസ്ഥാന നഗരത്തിൽ അക്രമം. തിരുവനന്തപുരം ശ്രീകാര്യത്ത് (Sreekaryam) ഇറച്ചിക്കടയിലുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേർക്ക് കുത്തേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌‌

    Also Read-Fidelity Test | ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയം; കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്

    സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്ലീം പള്ളിക്കു മുന്നിലാണ് സംഭവം നടന്നത്. അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാർ നേരത്തേയുണ്ടായ വാക്കുതർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.

    പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചെമ്പഴന്തി സ്വദേശികളായ ഹർഷാദ്, നാസിം എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഹർഷാദ് കൊലക്കേസ് പ്രതിയാണ്. പരിക്കേറ്റ ഷിബുവും നിരവധി കേസുകളിൽ പ്രതിയാണ്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
    Published by:Jayesh Krishnan
    First published: