• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime |ആക്രിസാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

Crime |ആക്രിസാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

ആക്രി സാധനങ്ങള്‍ ചോദിച്ച് എത്തിയ ആള്‍ വീടിന് പുറകില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ച ശേഷം പെട്ടന്ന് വീടിന് ഉള്ളില്‍ കടക്കുകയും ആക്രമിക്കുകയുമായിരുന്നു.

Crime News

Crime News

 • Last Updated :
 • Share this:
  തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച് (woman attacked) സ്വര്‍ണമാല (gold chain) കവര്‍ന്നു. ഇരിങ്ങാലക്കുട മഠത്തിക്കരയില്‍ നെല്ലിശ്ശേരി ആഗ്നലിന്റെ ഭാര്യ ലിജിക്ക് (45) നേരെയാണ് ആക്രമണം ഉണ്ടായത്.

  ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ആഗ്നലും മകനും രാവിലെ തന്നെ പച്ചക്കറി വ്യാപാരത്തിനായി പുറത്ത് പോയിരുന്നു. തിരികെ എത്തിയപ്പോള്‍ ഏറെ നേരം വിളിച്ചിട്ടും ഭാര്യ ലിജി വാതില്‍ തുറക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് പരിക്ക് പറ്റി ലിജി വീടിനുള്ളില്‍ കിടക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ലിജിയുടെ കൈയ്ക്കും കാലിനും പരിക്കുകള്‍ ഉണ്ട്.

  ആക്രി സാധനങ്ങള്‍ ചോദിച്ച് എത്തിയ ആള്‍ വീടിന് പുറകില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ച ശേഷം പെട്ടന്ന് വീടിന് ഉള്ളില്‍ കടക്കുകയും തന്നെ ആക്രമിക്കുകയുമായിരുന്നുവെന്ന് ലിജി പറയുന്നു. രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്. കൈയ്യില്‍ കിടന്ന വള ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിരം ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ വന്നിരുന്ന ആളല്ല എന്നും പരിചയമില്ലാത്ത ആളാണ് വന്നതെന്നും ലിജി പറഞ്ഞു. ഇരിങ്ങാലക്കുട എസ് ഐ ജിഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  Also read: Burglary | ATM കുത്തിത്തുറന്ന് കവർച്ച; രണ്ടിടങ്ങളിലെ മോഷണത്തിലൂടെ കവർന്നത് 80 ലക്ഷം രൂപ

  അച്ഛന്റെ കയ്യിൽ നിന്നും 30 ലക്ഷം തട്ടിയെടുക്കാൻ സ്വന്തം തട്ടിക്കൊണ്ടു പോകൽ മെനഞ്ഞ് മകൻ

  സ്വന്തം തട്ടിക്കൊണ്ടുപോകൽ എന്ന വ്യാജേന ചെന്നൈ സ്വദേശി പിതാവിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. ശേഷം ചെന്നൈ സിറ്റി പോലീസ് ഇയാളെ സെക്കന്ദരാബാദിൽ കണ്ടെത്തി. പിതാവ് പോലീസിനെ സമീപിച്ചതിന് ശേഷം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. 24 കാരനായ പി. കൃഷ്ണപ്രസാദിനെ താക്കീത് നൽകി വിട്ടയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

  സ്വന്തം തട്ടിക്കൊണ്ടുപോകൽ അരങ്ങേറാൻ ഇയാൾ എന്തിനാണ് കഷ്ടപ്പെട്ടതെന്ന് കേൾക്കണ്ടേ? ചെന്നൈ വടപളനിയിൽ വ്യവസായിയായ പെൻസിലയയുടെ (54) രണ്ടു മക്കളിൽ ഇളയവനാണ് കൃഷ്ണപ്രസാദ്. ഒരു ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനായി ഇയാൾക്ക് പണം ആവശ്യമായിരുന്നു.

  ജനുവരി 14 ന് തന്റെ മകൻ അടുത്തുള്ള ഷോപ്പിംഗ് മാളിൽ പോയ ശേഷം മടങ്ങിയെത്തിയില്ല എന്ന് കാണിച്ച് പെൻസിലയ പോലീസിനെ സമീപിച്ചു. കൃഷ്ണ പ്രസാദിന്റെ നമ്പറിൽ നിന്ന് തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്നും അവനെ തിരികെ ലഭിക്കാൻ 30 ലക്ഷം രൂപ മോചനദ്രവ്യമായി നൽകണം എന്നും തനിക്ക് സന്ദേശം ലഭിച്ചതായി പോലീസിനെ അറിയിച്ചു.

  വടപളനി പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 'തട്ടിക്കൊണ്ടുപോകലിലേക്ക്' സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഇടപെട്ട് പോലീസ് കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിലേക്കാണ് പ്രസാദിന്റെ മൊബൈൽ ലൊക്കേഷൻ ചെന്നെത്തിയത്. ചെന്നൈ പോലീസ് സംഘം നഗരത്തിലേക്ക് പോയി, ഒപ്പം ലോക്കൽ പോലീസിൽ നിന്നുള്ള സഹായവും തേടി. ഒടുവിൽ കൃഷ്ണപ്രസാദിൽ നിന്ന് കൃഷ്ണപ്രസാദിനെ 'രക്ഷിക്കുന്നതിൽ' അവസാനിച്ചു.
  Published by:Sarath Mohanan
  First published: