നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Whatsapp | വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു; വിവരം പുറത്തറിഞ്ഞത് പണം ആവശ്യപ്പെട്ടുള്ള മെസേജ് പോയതോടെ

  Whatsapp | വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു; വിവരം പുറത്തറിഞ്ഞത് പണം ആവശ്യപ്പെട്ടുള്ള മെസേജ് പോയതോടെ

  പണം ആവശ്യപ്പെട്ടുള്ള മെസേജ് ലഭിച്ചവർ വീട്ടമ്മയെ വിളിച്ചു ചോദിച്ചപ്പോൾ താൻ അങ്ങനെയൊരു മെസേജ് അയച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: വീട്ടമ്മയുടെ വാട്‌സാപ്പ് (Whatsapp) അക്കൗണ്ട് ഹാക്ക് ചെയ്തു. കൊല്ലം (Kollam) കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയുടെ വാട്സാപ്പ് അക്കൗണ്ടാണ് ബംഗാൾ സ്വദേശി ഹാക്ക് ചെയ്തത്. വീട്ടമ്മയുടെ വാട്സാപ്പ് നമ്പരിൽനിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മെസേജ് പോയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മെസേജ് ലഭിച്ചവർ വീട്ടമ്മയെ വിളിച്ചു ചോദിച്ചപ്പോൾ താൻ അങ്ങനെയൊരു മെസേജ് അയച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടമ്മ സൈബർ പൊലീസിൽ (Kerala Police) പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   സൈബർ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീട്ടമ്മയുടെ ഫോണിലെ വാട്സാപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത് ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്. ഒരാഴ്ചയായി വാട്‌സാപ് നിര്‍ജീവമായിരുന്നു. വാട്‌സാപ് ഹാക്ക് ചെയ്ത സംഘം, വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ഉപയോഗിച്ചതായാണ് വിവരം. പലര്‍ക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന് പിന്നാലെ നേരിട്ട് വിളിച്ച്‌ ഇവര്‍ കാര്യം തിരക്കിയതോടെയാണ് കള്ളത്തരം പുറത്തായത്.

   ഹൈടെക്ക് സെല്ലിന്‍റെ സഹായത്തോടെ വീട്ടമ്മയുടെ വാട്‌സാപ് വീണ്ടെടുത്തിട്ടുണ്ട്. വാട്സാപ്പ് ഹാക്ക് ചെയ്തവരെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും, എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മറ്റാര്‍ക്കും നല്‍കുകയോ അജ്ഞാത ഫോൺ കോളുകളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

   കോട്ടയത്ത് ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ; പിടികൂടിയത് മണർകാട് പള്ളി പരിസരത്തുനിന്നും

   ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പൊലീസ് പിടികൂടിയത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ (Kottayam East Police) നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ്  ഭർത്താവ് സിജിയെ ഇവർ വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനുമായി വീടുവിട്ടത്.

   Also Read- ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു; ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

   സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇവരെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ഇവർ കോട്ടയം ടൗണിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഉണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും റോസന്നയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണർകാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

   വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവിടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കൾക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.
   Published by:Anuraj GR
   First published: