• HOME
 • »
 • NEWS
 • »
 • crime
 • »
 • Jacqueline Fernandez | 'തട്ടിപ്പുകാരനുമായി പ്രണയം' 200 കോടികള്ളപ്പണക്കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് എങ്ങനെ പ്രതിയായി ?

Jacqueline Fernandez | 'തട്ടിപ്പുകാരനുമായി പ്രണയം' 200 കോടികള്ളപ്പണക്കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് എങ്ങനെ പ്രതിയായി ?

കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്.

 • Last Updated :
 • Share this:
  200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (money laundering case) ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ (Jacqueline Fernandez) പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate (ED)). കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിൻ പ്രണയത്തിലാണെന്നും ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act (PMLA)) ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

  2009-ൽ 'അലാദിൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ സ്വദേശി ജാക്വലിൻ ഫെർണാണ്ടസ് എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിൽ ഉൾപ്പെട്ടത്? കേസിന്റെ നാൾവഴികളും സുകേഷുമായുള്ള ജാക്വലിന്റെ ബന്ധത്തെക്കുറിച്ചും അറിയാം.

  ഓഗസ്റ്റ് 2021: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി ആദ്യമായി ജാക്വിലിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. കേസിൽ സാക്ഷിയായ നടിയെ ഡൽഹിയിൽ നാല് മണിക്കൂർ വിസ്തരിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സുകേഷിനെ രോഹിണി ജയിലിൽ നിന്ന് തിഹാറിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു ജാക്വിലിനെ ചോദ്യം ചെയ്തത്.

  also read: ബോളിവുഡ് ഗായകൻ രാഹുൽ ജെയിനിനെതിരെ ബലാത്സംഗക്കേസ്

  സെപ്തംബർ 2021: കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ജാക്വിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ വീണ്ടും വിളിപ്പിച്ചു. സുകേഷും ജാക്വിലിനും തമ്മിൽ ഡേറ്റിങ്ങിലായിരുന്നുവെന്ന് സുകേഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജാക്വലിന്റെ വക്താവ് ഇത് നിഷേധിച്ചു. ഇഡി ജാക്വിലിനെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും മൊഴി രേഖപ്പെടുത്തിയെന്നും ഏജൻസിയുമായി പൂർണമായി സഹകരിക്കുമെന്നും നടിയുടെ വക്താവ് വ്യക്തമാക്കി. സുകേഷും ഭാര്യ ലീന മരിയ പോളുമായി ജാക്വിലിന് ബന്ധമുണ്ടെന്ന തരത്തിൽ വന്ന വാർത്തകളും നടി നിഷേധിച്ചു.

  See also : ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയുടെ കഴുത്തില്‍ യുവാവ് വെടിവെച്ചു; വീഡിയോ

  നവംബർ 2021: സുകേഷുമൊത്തുള്ള ജാക്വിലിന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. സെൽഫിയെടുക്കുന്നതിനിടയിൽ സുകേഷ് നടിയുടെ കവിളിൽ ചുംബിക്കുന്നതായിരുന്നു ഒരു ഫോട്ടോ. കഴിഞ്ഞ വർഷം ഏപ്രിലിനും ജൂണിനുമിടയിൽ സുകേഷ് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ സമയത്താണ് ഫോട്ടോ എടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

  ഡിസംബർ 2021: വിദേശത്തേക്ക് പോകാൻ ശ്രമച്ച ജാക്വിലിനെ ഇഡി ഉദ്യോ​ഗസ്ഥർ തടഞ്ഞു. സുകേഷിൽ നിന്ന് ജാക്വലിൻ ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സുകേഷ് തനിക്ക് വിലകൂടിയ നിരവധി സമ്മാനങ്ങൾ നൽകിയെങ്കിലും, അയാൾ തട്ടിപ്പുകാരനായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജാക്വലിൻ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.

  ജനുവരി 2022: ഇരുവരുടെയും മറ്റൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ‍ വൈറലായി. തന്റെ സ്വകാര്യ ഫോട്ടോകൾ പ്രചരിപ്പിക്കരുതെന്ന് ജാക്വലിൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

  ഫെബ്രുവരി 2022: ജാക്വലിനോടൊപ്പമുള്ള തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച സുകേഷ് ​രംഗത്തെത്തി. ഫോട്ടോകൾ പ്രചാരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുകേഷ് തന്റെ അഭിഭാഷകൻ മുഖേന മാധ്യമങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. ജാക്വലിനുമായി തനിക്ക് ബന്ധമുണ്ടെന്നും സ്നേഹം പ്രകടിപ്പിക്കാനാണ് സമ്മാനങ്ങൾ നൽകിയതെന്നും, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനായിരുന്നില്ല എന്നും സുകേഷ് കത്തിൽ പറഞ്ഞു.

  ഏപ്രിൽ 2022: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളിൽ നടിയുടെ പേരിലുള്ള 7.12 കോടിയുടെ സ്ഥിരനിക്ഷേപവും ഉൾപ്പെടുന്നു.

  2022 മെയ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകളിൽ പങ്കെടുക്കാൻ വിദേശത്തേക്ക് പോകാൻ ജാക്വിലിനെ ഡൽഹി കോടതി അനുവദിച്ചു.

  2022 ഓ​ഗസ്റ്റ്: സുകേഷിനെതിരായ പണം തട്ടിപ്പു കേസിൽ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വലിലിനെ പ്രതി ചേർത്തു
  Published by:Amal Surendran
  First published: