നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • രേഷ്മ കാമുകനോട് എങ്ങനെ സംസാരിക്കും? ആര്യയുടെയും ഗ്രീഷ്മയുടെയും കൗതുകം കലാശിച്ചത് വൻ ദുരന്തത്തിൽ

    രേഷ്മ കാമുകനോട് എങ്ങനെ സംസാരിക്കും? ആര്യയുടെയും ഗ്രീഷ്മയുടെയും കൗതുകം കലാശിച്ചത് വൻ ദുരന്തത്തിൽ

    രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്

    News 18 Malayalam

    News 18 Malayalam

    • Share this:
    കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് തെളിയുമ്പോൾ, പക്വതയില്ലാത്ത പെരുമാറ്റം വിളിച്ചുവരുത്തുന്ന ദുരന്ത പാഠങ്ങളിൽ ഒന്നുകൂടി ആകുന്നു അത്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് യുവതികൾ ഇത്തിക്കരയാറ്റിൽച്ചാടി ആത്മഹത്യ ചെയ്തത്.

    അമ്മ കരിയില കൂനയിൽ ഉപേക്ഷിച്ച, ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. അനന്തുന്നെന്ന പേരിൽ പ്രണയം നടിച്ച് രേഷ്മയോട് സംസാരിച്ചിരുന്നത് ആത്മഹത്യ ചെയ്ത ബന്ധുക്കളായ യുവതികൾ. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. രേഷ്മയ്ക്ക് ഫേസ്ബുക്കിൽ നിരവധി ആൺ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കൽ എന്ന നിലയ്ക്കാണ് യുവതികൾ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താൽപര്യങ്ങൾ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികൾ ആ ദൗർബല്യങ്ങൾ മുൻനിർത്തി ചർച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്.

    Also Read- രേഷ്മയുടെ ഫേസ്ബുക്ക് 'കാമുകന്‍' ജീവനൊടുക്കിയ യുവതികൾ തന്നെ; തമാശ അതിരുവിട്ടപ്പോൾ നഷ്ടമായത് മൂന്ന് ജീവനുകൾ

    തന്റെ മനസ്സ് നന്നായി അറിയുന്ന 'കാമുക'നിൽ രേഷ്മയും വീണു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം യുവതികൾ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. അനന്തുവെന്ന ആളുമായി രേഷ്മ സംസാരിച്ചിരുന്നെന്നും എന്നാലത് ആരാണെന്ന് അറിഞ്ഞിരുന്നിരുന്നില്ലെന്നും ഈ സൗഹൃദത്തിൽ ഭാര്യയെ വിലക്കിയിരുന്നുവെന്നും ഭർത്താവ് വിഷ്ണു പറയുന്നു.

    കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര.

    ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തില്‍ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.
    Published by:Anuraj GR
    First published:
    )}