• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരത്തിന് സ്വന്തമായി എത്ര ഗുണ്ടകളുണ്ട് ?

ഗുണ്ടകളെ കൊണ്ട് സമൃദ്ധമായ ജില്ലയെന്ന പേര് കണ്ണൂരിന് അർഹമാണെന്ന് കണക്കുകൾ‌ സൂചിപ്പിക്കുന്നു. 365 ഗുണ്ടകളാണ് കണ്ണൂരിന് സ്വന്തമായുള്ളത്.

news18-malayalam
Updated: October 26, 2019, 4:06 PM IST
തിരുവനന്തപുരത്തിന് സ്വന്തമായി എത്ര ഗുണ്ടകളുണ്ട് ?
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് വർധിച്ചുവരുന്ന കുടിപ്പകയെ തുടർന്നുള്ള കൊലപാതകക്കേസുകൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്ളെരിക്കുന്ന ചോദ്യമാണ്, തലസ്ഥാനത്തിന് സ്വന്തമായി എത്ര ഗുണ്ടകളുണ്ടെന്നത്.
ആകെ ഗുണ്ടകളെത്ര?

പൊലീസ് രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ളത് 2201 ഗുണ്ടകളാണ്. കസ്റ്റഡി കൊലക്കേസുകളിൽ പൊലീസിനെതിരെ വിമർശനം ഉയർന്നതോടെ ഗുണ്ടാവേട്ട കുറച്ച് വച്ചിരിക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.പൊതുസമൂഹത്തിന് ഭീഷണിയായ 500 ലധികം സ്ഥിരം ക്രിമിനലുകൾക്കെതിരെ തിരുവനന്തപുരത്ത് മാത്രം കാപ്പാ നിയമപ്രകാരം നടപടികൾക്ക് ശുപാർശ ചെയ്തെങ്കിലും ഫയലുകൾ ചുവപ്പ് നാടയിൽ കുടുങ്ങിയെന്നാണ് വിവരം.
ഗുണ്ടാവേട്ട എവിടെ വരെയെത്തി ?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ഗുണ്ടാവേട്ട ശക്തമാക്കാൻ ആഭ്യന്തരവകുപ്പ്  തീരുമാനിച്ചിരുന്നു. ഒരു പരിധിവരെ ഗുണ്ടാവേട്ട ഫലപ്രദമാവുകയും ചെയ്തു. എന്നാൽ അടിക്കടി ഉണ്ടായ കസ്റ്റഡി കൊലപാതകങ്ങൾ പൊലീസിന്റെ മനോവീര്യം തകർക്കുകയും ഗുണ്ടാ വേട്ടയിൽ മെല്ലെപ്പോക്കുണ്ടാകുകയും ചെയ്തു.
നോക്കുകുത്തിയായി പ്രത്യേക പൊലീസ് സംഘം 
സംസ്ഥാനത്ത് 2010 ക്രിമിനലുകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം ശേഖരിച്ച് നടപടികൾക്കായി കൈമാറിയിരുന്നു. ഇവർക്കെതിരെ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.  ഗുണ്ടകൾക്കെതിരായ നടപടികൾക്കായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചു.

19 പൊലീസ് ജില്ലകളിൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ പത്ത് എസ്.ഐമാരുൾപ്പെടെ പ്രത്യേക സംഘത്തെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിരുന്നു.  എന്നാൽ കാര്യമായൊന്നും ചെയ്യാൻ പൊലീസിന് ആയില്ലെന്ന്പൊലീസ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതിൽ നിന്ന് വ്യക്തം.
ആലപ്പുഴയെ പേടിക്കണം

കൊലപാതകം,​ പിടിച്ചുപറി,​ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ,​ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും,​ പോക്സോ കേസ് പ്രതികൾ തുടങ്ങിയ സ്ഥിരം ക്രിമിനലുകളെയാണ് പൊലീസ് ഗുണ്ടാപ്പട്ടിക തയ്യാറാക്കിയത്. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് കുറ്റകൃത്യങ്ങളിലും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടത്തിലും മുന്നിൽ. കണ്ണൂരാണ് തൊട്ടുപിന്നിൽ. മൂന്നാംസ്ഥാനത്ത് തിരുവനന്തപുരവും.
കണ്ണൂരാണ് മുന്നിൽ തലസ്ഥാനത്തിന് മൂന്നാം സ്ഥാനമേ ഉള്ളൂ 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഇടം നേടിയത് 263 ഗുണ്ടകളാണ്. കൊല്ലത്ത് 167, പത്തനംതിട്ടയിൽ‌ 54 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. ഗുണ്ടകളെ കൊണ്ട് സമൃദ്ധമായ ജില്ലയെന്ന പേര് കണ്ണൂരിന് അർഹമാണെന്ന് കണക്കുകൾ‌ സൂചിപ്പിക്കുന്നു. 365 ഗുണ്ടകളാണ് കണ്ണൂരിന് സ്വന്തമായുള്ളത്.

Also Read കൂടത്തിൽ ദുരൂഹമരണങ്ങൾ: സ്വത്ത് തട്ടിയെടുത്ത വിൽപ്പത്രം വ്യാജമെന്ന് ക്രൈംബ്രാഞ്ച്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍