• HOME
  • »
  • NEWS
  • »
  • crime
  • »
  • HOW THE GUNS ARE COMING TO KERALA FROM BIHAR IN PIECES

ആയുധങ്ങളുമായി അതിഥികൾ; ബീഹാറില്‍നിന്ന് കഷണങ്ങളായി കേരളത്തിലേക്ക് തോക്കെത്തുന്ന വഴി

ഗുണ്ടാസംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്ന് വലിയതോതില്‍ തോക്കുകള്‍ ലഭിക്കുന്നു. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് തോക്കുകള്‍ കൂടുതലായി എത്തുന്നത്.

ഗുണ്ടാസംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്ന് വലിയതോതില്‍ തോക്കുകള്‍ ലഭിക്കുന്നു. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് തോക്കുകള്‍ കൂടുതലായി എത്തുന്നത്.

ഗുണ്ടാസംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്ന് വലിയതോതില്‍ തോക്കുകള്‍ ലഭിക്കുന്നു. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് തോക്കുകള്‍ കൂടുതലായി എത്തുന്നത്.

  • Share this:
    കൊച്ചി : ബിഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. മംഗലാപുരം, ഗോവ, മുംബൈ, ബെല്‍റ്റ് വഴിയാണ് കേരളത്തിലേക്ക് തോക്കെത്തുന്നത്.
    ഗുണ്ടാസംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്ന് വലിയതോതില്‍ തോക്കുകള്‍ ലഭിക്കുന്നു. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് തോക്കുകള്‍ കൂടുതലായി എത്തുന്നത്. കഷ്ണങ്ങളായാണ് ഇവര്‍ കേരളത്തിലേക്ക് തോക്കുകള്‍ കൊണ്ടുവരുന്നത് അതുകൊണ്ടുതന്നെ പിടികൂടുക എന്നത് ഏറെ പ്രയാസകരമാണ്.

    തോക്ക് വാങ്ങാന്‍ നേരിട്ട് ബിഹാറില്‍ എത്തിയാല്‍ വെടിവെപ്പ് പരിശീലനം ഉള്‍പ്പെടെ ലഭിക്കും. ആയുധ സംഘങ്ങളുമായി അടുപ്പമുള്ള ബിഹാര്‍ സ്വദേശികളുടെ ശുപാര്‍ശയുമായി പോയാല്‍ മാത്രമാണ് തോക്കുകള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ തോക്ക് വാങ്ങുമ്പോള്‍ വലിയൊരു തുക ലാഭിക്കുകയും ചെയ്യാം. തോക്കുകള്‍ ഒരുമിച്ചു ചേര്‍ക്കുന്നതിനുള്ള രീതികളും ബിഹാറിലെ തോക്ക് വ്യാപാരികള്‍ പഠിപ്പിക്കും. മാനസയെ കൊലപ്പെടുത്താന്‍ തോക്ക് വാങ്ങാന്‍ ബിഹാറിലെ മംഗോറിയില്‍ എത്തിയ രഖിനും ഇത്തരത്തില്‍ പരിശീലനം ലഭിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

    വാക്സിൻ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്പർ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ചു; പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി നാട്ടുകാർ

    നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.

    സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.

    അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.

    കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.
    Published by:Jayashankar AV
    First published:
    )}