പാമ്പാടി പോലീസ് സ്റ്റേഷന് താമസിച്ചിരുന്ന 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടിക്കാന്‍ ആയതിന്റെ ക്രെഡിറ്റ് ആണ് കോട്ടയം പോലീസിന് ഉള്ളത്. യഥാര്‍ത്ഥ പ്രതിയിലേക്ക് എത്താനായത് അന്വേഷണത്തിന്റെ മികവു കൊണ്ടുകൂടിയാണ്. അന്വേഷണത്തില്‍ നിര്‍ണായകമായത് പോലീസ് തുടക്കം മുതല്‍ നടത്തിയ നീക്കങ്ങളാണ്.
കേസ് അന്വേഷണത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പെണ്‍കുട്ടിയുടെ മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ മൊഴി രേഖപ്പെടുത്തിയ ഉടന്‍തന്നെ ഇതില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്നും, പെണ്‍കുട്ടി ഭയപ്പെട്ട് യഥാര്‍ത്ഥ സംഭവം പുറത്ത് പറയാതെ ഇരുന്നതാകാമെന്നും പോലീസ് വിലയിരുത്തി. അങ്ങനെ മൊഴിയിലെ വൈരുദ്ധ്യതയും അവിശ്വസനീയമായ കാര്യങ്ങളും പിന്‍പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടു നീങ്ങിയത്.
പെണ്‍കുട്ടി ഭയപ്പെട്ടു മൊഴിനല്‍കിയതിനാല്‍ തന്നെ അടുപ്പമുള്ള ആരെങ്കിലുമാകാം പീഡിപ്പിച്ചത് എന്ന് പൊലീസ് കണക്കുകൂട്ടി. തുടക്കം മുതല്‍ രണ്ടാനച്ഛന് ആയ 29കാരനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്. സിസിടിവി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നുവെന്നാണ് പൊലീസ് പുറത്ത് അറിയിച്ചത്. എന്നാല്‍ രണ്ടാനച്ഛന്റെ പിന്നാലെയായിരുന്നു പോലീസ് ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. തുടക്കം മുതല്‍ ഇയാള്‍ നടത്തിയ നീക്കങ്ങള്‍ എല്ലാം നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. ആശുപത്രി വാസത്തിനിടെ ഇയാള്‍ സ്വന്തം നാടായ മുണ്ടക്കയത്തേക്ക് പോയപ്പോഴും പോലീസ് പിന്നാലെ കൂടി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് 29 കാരനായ രണ്ടാനച്ഛന് കേസില്‍ നിര്‍ണായകമായ കുറ്റസമ്മതം നടത്തിയത്.
നിരവധി പോക്സോ കേസുകളില്‍ നിരപരാധികളായ പ്രതികള്‍ അകത്ത് പോകുമ്പോള്‍ പാമ്പാടി കേസ് തെളിവുകള്‍ കൊണ്ടും ശക്തമാണ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് ആണ് ഇതില്‍ നിര്‍ണായകം. പ്രതിയെ പോലീസ് ദിവസങ്ങള്‍ക്ക് മുന്‍പ് വലയിലാക്കിയെങ്കിലും ഡിഎന്‍എ പരിശോധനാ ഫലം വന്നശേഷം അറസ്റ്റ് മതി എന്ന് അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഇതുകൂടി ലഭിച്ചതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളിലേക്ക് പോലീസ് എത്തുകയായിരുന്നു.
ചുവന്ന കാറിലെത്തിയ മധ്യവയസ്കന് സാധനം വാങ്ങാം എന്നു പറ്റിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കാറില്‍ കയറിയ ഉടനെ നല്കിയ ജ്യൂസില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നു. ഇതോടെ ബോധം നഷ്ടപ്പെട്ടു അതിനാല്‍ സംഭവങ്ങളെക്കുറിച്ച് ഓര്‍മ്മയില്ല എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങും നിര്‍ണായകമായി. സംഭവത്തില്‍ പെണ്‍കുട്ടി പറയുന്നത് മാത്രമാണ് തനിക്ക് അറിവുള്ളത് എന്ന് 33 കാരിയായ മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ എല്‍ സജിമോന്‍ പാമ്പാടി, മണര്‍കാട് സിഐമാര്‍ തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.